ഓര്‍മ്മ താളുകള്‍





പ്രണയങ്ങളുടെ  കഥ ഏറെയുണ്ട് 
നിശ്ചല   ജലവും,പൊട്ടി പൊളിഞ്ഞ 
വഞ്ചിയും പോലെയാണ് 
പുസ്തകത്തിനുള്ളില്‍ ജീവിനോടുക്കി പുഷ്പം 
ഇന്നുമിതു   സൂക്ഷിക്കുന്നു 
ആരുടെ ഓര്‍മ്മക്കായി എന്നറിയാതെ 


വളരട്ടെ എന്ന് കരുതി 
മാനം കാണാതെ  കളയാതെ 
ഒളിപ്പിച്ച പ്രണയം  ആരാഞ്ഞു 
നീ വളര്‍ന്നിട്ടും മറന്നില്ലേ 
എന്നെ ഇതുവരെ 

ഇന്ന് പഴയ പെട്ടി തുറന്നപ്പോള്‍ 
നീ പെറുക്കി തന്ന സമ്മാനങ്ങളാം
കുന്നിക്കുരുവും വളപ്പൊട്ടും ചിരി തുകി 
കുശലം പറഞ്ഞു, ഓര്‍മ്മയുണ്ടോ ഞങ്ങളെ  എന്ന് 

Comments

ഹഹഹ..!
ഇതിഷ്ട്ടായി..!
കുറച്ചുനാള്‍ മുന്‍പ് എനിക്കും പഴയ നോട്ടുബുക്കില്‍നിന്നും ഒരു ആശംസാക്കാര്‍ഡുകിട്ടി..! അതിലെഴുതിയ വരികളും, പൂക്കളും ഒരുപാടു ചോദ്യങ്ങള്‍ ചോദിച്ചു എന്നോട്..!വിരിഞ്ഞ പുഞ്ചിരി മറച്ചുവയ്ക്കാതെ ഞാന്‍ പറഞ്ഞു..” ഉണ്ട്..എല്ലാം ഓര്‍മ്മയുണ്ട്..ഒന്നും മറക്കാനവില്ലെനിക്ക്..!”

ആശംസകള്‍ നേരുന്നു മാഷേ..!
സസ്നേഹം.പുലരി
ഓര്‍മ്മയുടെ പിന്നാമ്പുറം
നന്നായി !
grkaviyoor said…
നന്ദി പ്രഭാ കൃഷ്ണന്‍ ,എംപി ഹാഷിം അഭിപ്രായങ്ങള്‍

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ