നിഴലുകള്‍ക്ക് പിന്നാലെ അലയുന്നവര്‍
നിഴലുകള്‍ക്ക് പിന്നാലെ അലയുന്നവര്‍
സൂര്യനു നേരെ പുറം തിരിഞ്ഞു നിന്നു
സൂര്യനാണെന്ന് കരുതുന്നു ജനം
നിഴലുകളാണെന്നു അറിയാതെ
നിന്നുള്ളിലുള്ള അറിവിന്‍ അറിവിനെ
കണ്ടെത്തു നിഴലുകളുടെ പിന്നാലെ പായാതെ
കാണ്ഡങ്ങള്‍ താണ്ടി ജീവിത ഭാണ്ഡങ്ങള്‍ പേറി
ജന്മ ജന്മങ്ങളായി ഈ അറിവിന്‍ പിന്നാലെ എത്രയോ
ജയമില്ലാതെ പാഞ്ഞു മരിക്കുന്നു ,വീണ്ടും വീണ്ടും
പ്രോജ്വലിക്കുന്നു പ്രപഞ്ചത്തിന്‍ വെളിച്ചം
ദിവ്യ പ്രേമമാണ് അതിനു ആധാരമെന്നു അറിയുക
നിഴലുകള്‍ക്ക് പിന്നാലെ അലയുന്നവരെ
Comments
മനേകം പ്രളയ, മഹാ വിസ്ഫോ-
ടനമതിലംഘിച്ചു,മനശ്വര വിശ്വ-
പ്രകൃതിയുണര്‍ത്തിയ മന്ത്രം പ്രണയം!
ആശംസകള്‍