മഴയെ നീ ഉണര്‍ത്തുന്ന മധുര നൊമ്പരം


മഴയെ നീ ഉണര്‍ത്തുന്ന മധുര  നൊമ്പരം 
മധുര സ്വപ്നങ്ങള്‍ തന്‍ മായിക ഭാവങ്ങള്‍ 
മയങ്ങി ഉണരുകയായി , 
നിന്‍ തുള്ളിതോരാത്തോരു
സ്നേഹ  പ്രവാഹത്തിന്‍ മുന്നിലൊരു  
സന്തോഷത്തിന്‍ ലഹരിയിലേക്ക് മടങ്ങുകയായി 
നനഞ്ഞു കുഴഞ്ഞ മണ്ണ് അപ്പം ചുട്ടു കളിച്ചോരെന്‍     
സഖിയുടെ ഓര്‍മ്മകള്‍ പകരുന്ന  മുറ്റത്തെ മണ്ണില്‍ 
കണ്ണിമക്കാത്ത കണ്ണുകളിലും  പുഞ്ചിരിയിലും 
വായിച്ചെടുക്കാം കവിത , ഇനി ഞാന്‍ ഇല്ല ഏറെ പറയാന്‍  
ഇല്ലയവളില്ല വിടചൊല്ലി പിരിഞ്ഞു നോവില്ലാ ലോകത്തിലേക്ക് 
എന്നെ കുട്ടാതെ കടന്നു മറഞ്ഞുവല്ലോ 
ഇന്നുമാ മാവിന്‍ ചുവടിലേക്ക് കണ്ണു   പായിക്കുമ്പോള്‍ 
അറിയാതെ  എന്‍ മനം തേങ്ങുന്നു     
കൗമാരചിന്തകള്‍  വേട്ടയാടുമ്പോഴും     
മെല്ലെ നീ പൊഴിയിച്ചു  ആശ്വാസ  ജലധരായി
എന്‍ മനം കുളിരണിയിച്ചു 
ഇന്നുമെന്‍   ആത്മാവ്    തേങ്ങുന്നു  നിന്‍
വരവുകള്‍   അറിയാതെ  ഓര്‍മ്മകള്‍ കുളിരു കോരിച്ചു
മഴയെ നീ എന്‍ ഓര്‍മ്മകള്‍ ഉണര്‍ത്തിയകലുന്നതെങ്ങോട്ടെക്ക് 

Comments

മഴയെ കവികള്‍ക്ക് എന്നും പ്രിയമുള്ളതാക്കുന്നത് അതിലെന്നും നൂറു വര്‍ണ്ണങ്ങള്‍ ചാര്‍ത്താം , അതില്‍ നൂറു ഭാവങ്ങള്‍ പകര്‍ത്താം ,അങ്ങനെ നൂറു ചിത്രങ്ങള്‍ വരയ്ക്കാം , ശേഷം നൂറു ഓര്‍മ്മകള്‍ ഉണര്‍ത്താം .......
ജി യുടെ അടുത്ത കവിത എന്തായിരിക്കുമെന്ന ആകാംഷയോടെ പുണ്യാളന്‍
മഴയെ സ്നേഹിക്കുന്നവന്‍ പ്രകൃതിയോട് കൂടുതലടുക്കുന്നു...പച്ചയായ മനുഷ്യനാകുന്നു.....

നല്ല കവിത.
പഴയ ഓര്‍മകളിലേക്ക് തിരിച്ചു വിളിച്ച കവിത. ആശംസകള്‍.
ajith said…
ആശംസകള്‍
Cv Thankappan said…
ഓര്‍മ്മകളുണര്‍ത്തും ചിത്രങ്ങളും,കവിതയും.
ആശംസകളോടെ
grkaviyoor said…
നന്ദി പുണ്യ വാളാ ,ഗീത ടീച്ചര്‍ ,പ്രവീണ്‍ ശേഖര്‍ ,അജിത്‌ ഭായി ,തങ്കപ്പെട്ടാ അഭിപ്രായത്തിന്
asha sreekumar said…
ഈ മഴക്കവിത എന്റെ മനം കുളിര്‍പ്പിച്ചു ഒപ്പം കളിച്ച സഖിയെ ഒരു വേല ഓര്‍ത്തുപോയി ഞാനും

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ