ചരിത്രം



ചരിത്രം 




ജയിച്ചവന്‍ തോറ്റവന്റെ
രക്തത്താല്‍ എഴുതുന്ന 
സ്വന്തം വീരസ്യം .

ആര്‍പ്പുവിളികളാല്‍ 
മുങ്ങിപോകും പരാജിതന്റെ 
സത്യവും നീതിയും നിറഞ്ഞ  
 പരസ്യമായ  രഹസ്യം    
  

ഉടഞ്ഞ വളകളും  മാഞ്ഞ    സിന്ദൂരവും 
പടര്‍ന്ന കണ്മഷിയും അന്തഃപുരങ്ങളില്‍
ചാരി നിര്‍ത്തുന്ന ചാരിത്ര മുഖപടങ്ങള്‍  


അറക്കുള്ളില്‍ പെടകത്തില്‍  മയങ്ങുന്ന  ആടയാഭരണങ്ങളും 
മഞ്ഞ നാണയങ്ങള്‍ക്കൊപ്പം മിന്നുന്ന വൈഡുര്യം
 ജയത്തിന്റെ നിറവുകള്‍ തിളങ്ങുന്ന  നക്ഷത്ര 
ആകാശത്തിന്‍ ചുവട്ടിലെ ചാരിതാര്‍ത്ഥ ചരിതം 


കൊടിയേറ്റയിറ ക്കങ്ങളില്‍  മുഴങ്ങുന്ന  കൊമ്പിന്റെ നാദം 
കടന്നുപോകുന്ന ജയിച്ചവന്റെ ചെണ്ടയുടെ താളം 
ഇവയിലെല്ലാം മുങ്ങി പോകുന്ന പരാജിതന്റെ നൊമ്പരങ്ങള്‍ 

Comments

ajith said…
ചരിത്രം എന്നും ജയിക്കുന്നവന്റെ മാത്രമായിരുന്നു
Cv Thankappan said…
സത്യവും,നീതിയും മുങ്ങിപോകുന്നു!
ഉയിര്‍ത്തെഴുന്നേല്‍പ്പിനായി കാത്തിരിക്കുകയാണ്!
നന്നായി കവിത.
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “