നൊമ്പരത്തോടെ


നൊമ്പരത്തോടെ 
Sad Hindi SMS

ചോദിക്കു എന്നോടു ഓരോ നിമിഷവും എങ്ങിനെ കഴിച്ചു കൂട്ടുന്നു എന്ന് 
വളരെ ഏറെ പരിശ്രമിക്കുന്നു മനസ്സിനെ സ്വന്തനപ്പെടുത്താന്‍ 
ജീവിതം ഇങ്ങനെ അവസാനിച്ചു കൊണ്ടേ ഇരിക്കുന്നു 
വിഷമമാണ് ചിലരെ കുറിച്ചുള്ള ഓര്‍മ്മകളെ മായിച്ചു കളയാന്‍ 

എത്രമേല്‍ വേണമെങ്കിലും നിന്നെ സ്നേഹിക്കട്ടെ മറ്റുള്ളവര്‍ 
എന്നാല്‍ എന്റെ സ്നേഹം സത്യമായിരിക്കും മറ്റുള്ളവരെകാള്‍ 
നോക്കു ജാലക പഴുതിലുടെ വിശ്വാസം വരുന്നിലെങ്കില്‍ 
നിന്റെ കല്യാണ ഘോഷയാത്രയെക്കാള്‍ 
മഹത്തരം എന്റെ ശവ ഘോഷയാത്ര   

എത്ര വിഷാദമാണ് എപ്പോഴുമുള്ളത്
തിരിഞ്ഞൊന്നു നോക്കുകില്‍ 
ഒരു കാറ്റിന്‍ മര്‍മ്മരം മാത്രം   
അതു എനിക്കു ജീവിതമാണെന്നു  തോന്നിപ്പിക്കുന്നു 
എന്നാല്‍ ഈ ജീവിതവും വിശ്വാസവഞ്ചകനാണെന്ന്  തോന്നുന്നു 

വേണ്ട നിന്നാല്‍ കഴിയുകയില്ലങ്കില്‍ ആശ കൊടുക്കാതിരിക്കു 
ആഗ്രഹിക്കാതെ ഇരിക്കു ആരെയാണോ നീ കാംഷിക്കുന്നത്
പ്രണയം ഓരോരുത്തരുടെയും അവകാശങ്ങള്‍ തന്നെ  
പ്രണയത്തിന്റെ ആദ്യാക്ഷരം "പ്രാ " പ്രാണന്‍ തന്നെ ,   

ഒരു നാള്‍ നിന്റെ ദൃഷ്ടി പദങ്ങള്‍ക്കുമപ്പുറം  
ഞാന്‍ അകലുമെങ്കിലും ,അങ്ങ് ദൂരെ അനന്തതകളില്‍
മറയുമ്പോള്‍ എന്റെ ഓര്‍മ്മകളെ കെട്ടി പുണര്‍ന്നു നീ 
കണ്ണുനീര്‍ മഴയുമായി വരുമ്പോള്‍ ഞാന്‍ 
മണ്ണിനെ പുതച്ചു ഉറങ്ങി കഴിഞ്ഞിരിക്കും 

Comments

വീണ്ടും പ്രണയം..ഇന്ന് വായിച്ചത് മുഴുവന്‍ പ്രണയം..ആകെ മൊത്തം പ്രണയമയം.. സോ..ഞാന്‍ വീണ്ടും ഒന്ന് കൂടി വരാം..എന്നാലെ മനസ്സറിഞ്ഞു അഭിപ്രായം പറയാന്‍ പറ്റൂ..

ആശംസകള്‍..
ഒരു നാള്‍ നിന്റെ ദൃഷ്ടി പദങ്ങള്‍ക്കുമപ്പുറം
ഞാന്‍ അകലുമെങ്കിലും ,അങ്ങ് ദൂരെ അനന്തതകളില്‍
മറയുമ്പോള്‍ എന്റെ ഓര്‍മ്മകളെ കെട്ടി പുണര്‍ന്നു നീ
കണ്ണുനീര്‍ മഴയുമായി വരുമ്പോള്‍ ഞാന്‍
മണ്ണിനെ പുതച്ചു ഉറങ്ങി കഴിഞ്ഞിരിക്കും


ho ...... pranayam athinte aadyam pranan super g aashamsakal
Cv Thankappan said…
പ്രണയം നൊമ്പരമായി മാറുമ്പോള്‍..!
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ