ഇന്നിന്‍ വെസനം- മെഹ്ദി
ഇന്നിന്‍ വെസനം- മെഹ്ദി
ശ്വാസനിശ്വാസ ധ്വനിയിലുയരും
നിസ്വനമാം സംഗീതമുറങ്ങി
ഉണരുന്നു മനങ്ങളിലെന്നും മായാതെ
ഗസലിന്‍ ദൈവരാഗ സുധയുടെ അലകളിനിയും
പ്രതിധ്വനിക്കുന്നു പ്രപഞ്ച നാദ ത്തിനോത്തു
പരം പിതാവിന്റെ അരികിലെത്തിയെങ്കിലും
ചിറകടിച്ചു കൂടുകൂട്ടുന്നു മാലോകരുടെ നാവിലുണരുന്നു
''ആപ് കി ആംഖോം നേ''
സ്നേഹ മധുരമായി "തേരെ മേരേ പ്യാരി''ലുടെ
ജീവിക്കുന്നു നമ്മോടൊപ്പം ഒഴുകുന്നു
അനവദ്യമായി ആ സ്വരമിന്നും
മായിക്കാനാവത്ത മഷിപ്പാടുകള്‍
തീര്‍ക്കുന്നു മെഹ്ദി ഹസനായ്
Comments