കുറും കവിതകള്‍ 20

കുറും കവിതകള്‍ 20

വിണ്ടു  കിറിയ മണ്ണിന്റെ രോദനം 
വരികളില്‍ ഒരുക്കി മഴകാത്തു 
നില്‍ക്കുന്നു കണീര്‍ കവിതപോലെ

ഓര്‍മ്മകളെ നീ മരിക്കാതെ ഇരുന്നെങ്കില്‍ 
കാലത്തിനപ്പുറം ഇനിയെല്ലാം വെറും 
പുസ്തങ്ങളിലെ അനുഭവ കുറുപ്പുപോലെ   

'രാ'- മായട്ടെ 
രാമായണ വായനയിലുടെ 
രമ്യമാവട്ടെ മനസ്സിന്‍ നോവുകള്‍ 

പേടിയെല്ലാം പമ്പ കടന്നു 
നാണത്തോടൊപ്പം 
 ആദി രാത്രിയില്‍ 

മഴ മുകിലുകള്‍ 
കണ്ണുനീര്‍ പൊഴിച്ചു 
ഇടിമിന്നലിനെ ഭയന്നു 

പോല്ലപ്പെല്ലാം ക്ഷണിച്ചു വരുത്തി 
എല്ലില്ലാ നാവു ചിലച്ചു 
പല്ലിന്‍ കോട്ടക്കുള്ളില്‍ നിന്നും 

മാനത്തെ മഴവില്ലുപോലെയല്ലോ 
അറികയി   മുഖ പുസ്തകത്തിലെ 
പോസ്റ്റും കമന്റും 

നിലാചന്ദ്രനു കുളിരു കോരി 
എവിടെയോനിന്നും വന്ന 
കറുത്ത കമ്പളത്തിനുള്ളി ലോളിച്ചു

കാറ്റില്‍ അടര്‍ന്ന ചില്ലയിലെ 
കിളികൂട്ടില്‍ വിശപ്പിന്റെ വിളികള്‍ 
കൊക്കുരുമ്മി തീറ്റ  നല്‍കുന്ന അമ്മക്കിളി 

പ്രേമം തൂങ്ങി മരിച്ചു 
വിവാഹ മുഹൂര്‍ത്തത്തില്‍ 
കെട്ടു  താലിക്കൊപ്പം 

Comments

ajith said…
രാ മായട്ടെ
ചെറിയ വലിയ ലോകം.
അര്‍ത്ഥവത്തായ വരികള്‍ ...

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ