കുറും കവിതകള്‍ 15
കുറും കവിതകള്‍ 15
മഴ പെയ്യ് തപ്പോള്‍
ആകാശം മേഘാവൃതം
ഇടിയോടു കൂടി
പെയ്യാനും പെയ്യാതിരിക്കാനും
സാധ്യത എന്ന് കാലാവസ്ഥ കേന്ദം
അപ്രതീക്ഷമായി ഒന്ന് പെയ്യ് ത പ്പോള്‍
മണ്ഡുപങ്ങളുടെയും ചീവിടുകളുടെയും കച്ചേരിയും
ഒപ്പം പ്രവചിച്ചവന്റെ നിശ്വാസവും
ഇരുണ്ടു ഉഷ്ണിച്ച മനം കുളിര്‍ത്തു
ഇരുണ്ടു ഉഷ്ണിച്ച മനം കുളിര്‍ത്തു
വേശ്യ
വിശപ്പുകളുടെ നോവുകള്‍
രാവിന്‍റെ നടുക്കങ്ങള്‍
പണത്തിന്റെ കിലുക്കങ്ങള്‍
നിലനില്‍പ്പുകളുടെ പരിവേദനങ്ങള്‍
പിന്നെ മതി
വിശപ്പ് ഏറി വന്നു
വയറുണ്ടോ വിട്ടു കൊടുക്കുന്നു
കാലും കൈയും കണ്ണും പറഞ്ഞു വയ്യാ
മനസ്സു പറഞ്ഞു പിന്നെയാവട്ടെ
നിത്യശാന്തി
ചോദ്യോത്തരങ്ങള്‍ക്കു മറുപടി
തണുത്തു മൗനം മാത്രം
ശുഭരാത്രി
വിശപ്പുകള്‍ക്കു ശാന്തി
കണ്ണുകള്‍ താനേ അടഞ്ഞു
പല്ലികളെ പോലെ മൊബൈല്‍ ചിലച്ചു
ശുഭരാത്രി
Comments
ആശംസകള്‍