കുറും കവിതകള്‍ -14


കുറും കവിതകള്‍ -14 

പ്രണയം 
പ്രണയമേറുന്നു 
നാട്ടു പാതകള്‍ക്ക് 
നഗരങ്ങളിലെത്തപെടാന്‍ 

ഓര്‍മ്മ 
ഓര്‍ത്തോര്‍ത്തു ഓമനിക്ക 
ഒരുകാലം വരും
ഓര്‍മ്മയായിമാറുവാന്‍ 


നിലവാര തകര്‍ച്ച 
നേതാക്കളുടെയും ഉദ്യോഗപതികലുടെയും 
 രൂപം  മെച്ചപ്പെടുമ്പോള്‍  
രൂപയുടെ രൂപം മാറിയില്ലങ്കിലും 
നിലവാരം  താഴുന്നതെന്തേ 
രൂപയുടെയും ജനത്തിന്റെയും 

പ്രസിദ്ധികരിക്കാത്തവ   ......
ചവറുകള്‍ തള്ളപ്പെടുമ്പോള്‍ 
ചവറ്റു കോട്ടയില്‍ എത്തുന്ന അക്ഷരങ്ങള്‍ 
ചാവേറുകളായി മാറും ഒരുദിനം  

കഷ്ടം 
കാലത്ത് വരുന്നവന്‍ കാലേലും

വൈകിട്ടുവരുന്നവന്‍ കാലില്ലാതെയും 

ഹോ കഷ്ടം നമ്മുടെ നാട്ടില്‍ പാമ്പ് ഏറെയായി


Comments

ഇത് കുറും കവിതകളല്ല., പിന്നെയോ പെരിയ കവിതകള്‍ തന്നെ ആണ്.
ചെറിയ വാക്കുകളില്‍, വരികളില്‍ ഉറ ങ്ങുന്ന വലിയ അര്‍ഥങ്ങള്‍.
Cv Thankappan said…
മനോഹരമായിരിക്കുന്നു കുറും കവിതകളിലെ ചാരം മൂടിയ
ഉജ്ജ്വലിക്കും തീക്കനലുകള്‍.
ആശംസകള്‍
ajith said…
കുറുംകവിതകളെല്ലാം എന്നാണൊന്ന്സമാഹരിച്ച് ഒരു കൃതിയാക്കുന്നത്
പ്രണയമേറുന്നു
നാട്ടു പാതകള്‍ക്ക്
നഗരങ്ങളിലെത്തപെടാന്‍

ഇഷ്ടമായി പതിവുപോലെ ആശംസകള്‍
grkaviyoor said…
പുണ്യവാള നന്ദി ,അജിത്‌ ഭായി അതൊക്കെ പുസ്തകം ആക്കണം സമയമാകട്ടെ ഇനിയും കുറെ ചേര്‍ക്കണമല്ലോ വായിച്ചതിനു നന്ദി ,തങ്കപ്പെട്ട അഭിപ്രായങ്ങള്‍ക്ക് നന്ദി ,മോഹന്‍ ജീ മന്സ്സിലുടെ ഓടി എത്തുന്ന ചില ചിന്താ ശകലങ്ങളാണ് അതിനെ ഇങ്ങനെ വലിപ്പമാക്കല്ലേ വന്നു വായിച്ചതിനു നന്ദി
Joselet Joseph said…
അജിത്തേട്ടന്റെ ചോദ്യം തന്നെയാ എനിക്കും. എന്താ നമുക്കിതെല്ലാമൊന്ന് അടുക്കിപ്പെറുക്കി കുത്തിക്കെട്ടണ്ടേ? :)

ഇത്തവണത്തെ എല്ലാം നല്ല നുറുങ്ങുകള്‍.!! ആശംസകള്‍!!
grkaviyoor said…
ഒരു പുസ്തകത്തിനുള്ള കവിത ആയില്ലല്ലോ ജോസ് ,അഭിപ്രായങ്ങള്‍ക്ക് നന്ദി

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “