Posts

Showing posts from May, 2012

ചതി

Image
ചതി  എങ്ങോട്ട്    നോക്കുകിലും ചതി തന്നെ  കേരളം വാണിരുന്ന മഹാബലിയെ മൂന്നടി മണ്ണിനായി  വടുവാം ബ്രാമണ ബാലന്‍ ചവുട്ടി  താഴ്ത്തിയെന്നതും  എങ്ങോട്ട്    നോക്കുകിലും ചതി തന്നെ  കേരളം വാണിരുന്ന മഹാബലിയെ മൂന്നടി മണ്ണിനായി  വടുവാം ബ്രാമണ ബാലന്‍ ചവുട്ടി  താഴ്ത്തിയെന്നതും  കേരളോല്പത്തി പരശുകൊണ്ട് കേരളക്കരയെ  സമുദ്രത്തിൽ നിന്ന് വീണ്ടെടുത്തന്ന് നുണ  പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം  അമ്മയുടെ കഴുത്തറുത്തു  കൊല്ലുവാന്‍ ഉള്ളതിന്‍  പിറകിലും  ഒളിച്ചിരിക്കുന്നു ചതി .   രാജാക്കന്മാരും സാമന്തന്മാരും ചേര്‍ന്ന്  നടമാടിയതുമെല്ലാം ഈ വജ്രായുധം കൈ കൊണ്ടല്ലേ  പഴശിയെ ഒറ്റു കൊടുത്തു ,പറങ്കികള്‍ക്കും  ബ്രിട്ടിഷുകാര്‍ക്കും   കഴ്ച്ചവേചില്ലേ നാടിനെ മൊത്തമായി ,ചതിയും കാപട്യവും ഒട്ടുകുറയാതെ  തുടര്‍ന്നു കൊണ്ടിരിക്കുന്നു ,ഇന്നും അതുതന്നെ തുടരുന്നു കേരളകരയാകെ  ചതിയിലുടെ ശാപമെറ്റ്  വാങ്ങിയ മണ്ണല്ലോ   ഈ ദൈവത്തിന്റെ നാടെന്നു കൊട്ടി  ഘോഷിച്ചു അന്യ നാട്ടുകാര...

കുറും കവിതകള്‍ - 13

Image
ഞാനാരു കൂവേ  കാളക്കാലിനു  പിന്നാലെ  ആരക്കാലുള്ള  ചക്രം തിരിപ്പാന്‍  ഞാനെന്ന  ഭാവത്തോടെ  തത്രപെടുന്നവനു മുന്നാലെ ഇതെല്ലാം  കാണുന്നവനായി തൃകാലജ്ഞാനിയുണ് ടല്ലോ    മതിയാക്കാറായില്ലേ  കണ്ണൂരോ കണ്ണുനീരോ  കണ്ണുകാണാതായല്ലോ  മണ്ണാറടിമതിയല്ലോ  മണമേറെ മണക്കുന്നു ചോരയുടെ, ഒപ്പം  പണിയെടുക്കുന്നു  മൗനമാടിയ  കൊ ടുവാളുകള്‍     പണത്തിന്‍ ധാടിപ്പുകള്‍ മരുവുന്നു  മറയില്ലാതെ മണികള്‍ കിലുങ്ങുന്നു  മതിയാവാറായില്ലേ ?!!, ലജ്ജയില്ലേ  ?         ആധിയും പത്യവും  നൂറായാല്ലെന്തേ  നൂറെടുത്താലും നിയന്ത്രണമില്ലാതെ  വിലയെറ്റിയാലും  നിവരില്ല പൊതുജനമല്ലേ ,ജനാ -ആധി -പത്യമല്ലേ   പ്രതി- കരിക്കുന്നു  കവിയാണ്‌ പോലും  കരകവിയില്ല കരെറാന്‍ കച്ചി തുരുമ്പുകിട്ടിയാല്‍   കണ്ണടച്ചു മൗനിയായി മുനിയാകും    ഒരുമ   ബന്ധു വായാലും ശത്രുവായാലും  ബന്തായാലും  ഹര്‍ത്താലായാലും   ഇവര്‍ ഒന...

ചോക്കലേറ്റ്

Image
ചോക്കലേറ്റ്  തിളങ്ങിമിന്നുമാ വര്‍ണ്ണ കടലാസ്സിന്‍ പൊതി  തിരയിളക്കുമാ ബാല്യകാലത്തിന്‍  ഓര്‍മ്മകളൊക്കെ ഇന്നു കാണുമ്പോഴും കൊതിയൂറുന്നു  നാവില്‍  ഇല്ല  കഴിക്കുവാനാകില്ലെങ്കിലും അറിയുന്നു  ജോണ്‍ കാഡ് ബറിയുടെ  ഒപ്പുള്ള മില്‍ക്ക് ബാറിന്റെ  മധുരത്തിന്‍ പിന്നിലെ കഥയൊന്നു തേടിമെല്ലെയങ്ങു    പത്തൊന്‍പതാം നൂറ്റാണ്ടിന്റെ   ആദ്യത്തില്‍ തുടങ്ങിയോരി  സംരംഭം ഇന്നു ഈ നിലയിലേക്ക് വരുത്തിയത്  ജോണിന്‍ മകന്‍ ജോര്‍ജ്ജ് അങ്ങ് ഇംഗലണ്ടിലെ  ബര്‍ഹിംങ്ങിഹാമിലെ  മാതൃക ഗ്രാമമായി മാറ്റിയപ്പോള്‍  ഇന്നു പരസ്യങ്ങളിലുടെ ആകര്‍ഷിക്കുമി പാലും  കൊക്കോയും ചേര്‍ത്ത ചോക്കലേറ്റ്  നല്‍കുന്നു     ഉന്മേഷമെങ്കിലും  അധികമാകുകില്‍ വ്യാഥികളെറെ    ഹൃദയത്തെയും നാഡിവ്യുഹത്തിനെയും  കിഡ്ണിക്കുമാപത്തെന്നു അറിഞ്ഞിട്ടുമിന്നും  വിപണനം തുടരുന്നുവല്ലോ കാലാകാലങ്ങളായി .

ചൈതന്യം

Image
ചൈതന്യം  കണ്ടിതു ഞാനു മീ      കണ്ടതടിക്കു മി     കൈവല്യം  കാരണം തേടുമി കാരണംകോട്ടുളൊരു വൈകല്യം   കാരണമാരാഞ്ഞിട്ടറിയാതിങ്ങനെ  കരളു തുടിക്കുമൊരു നൈരാശ്യം  കാത്തു കാത്തുകിട്ടിയൊരു സന്തോഷത്തിന്‍ മുളപൊന്തിയ വൈകാര്യം  മാനമിതെന്തെന്നറിയാതെ മാലോകരറിയാതെ  മറച്ചു വച്ചോരീ വൈഷമ്യം  മണ്ണും മലയുമാകാശവും കടലും കടന്നങ്ങയലഞ്ഞു വൈക്ലബ്യം  മതിയിതു മനസ്സിന്റെ ഭ്ര മ മെന്നറിഞ്ഞു  തേടി യലഞ്ഞിത് ഭൈഷജ്യം  മരണമിത് നിഴലായി  കൂട്ടിനുണ്ടന്നറിയാ  ജീവിതമെത്ര നൈമിഷ്യം    അറിഞ്ഞു മുന്നേറാമിനിയും  നിരാശ  നല്‍കാതെയകറ്റാമീ   വൈജാത്യം    ആടിയുലയുമീ  ജീവിതനൗകതേടിയലഞ്ഞു    ചാഞ്ചല്യം  അറിഞ്ഞു ഈ വിധം എങ്കിലും കണ്ടു മനസ്സില്‍ വന്നൊരു  നൈപുണ്യം   അണയാതെ കാക്കാമിനിയുമീ ശോഭയേറി  ഈ ഉള്ളില്‍ ഉദിച്ച   ചൈതന്യം                 

ഒരു ചാറ്റ് വിശേഷം

Image
ഒരു ചാറ്റ് വിശേഷം     ഒരുവന്‍ അന്തര്‍ ദൃശ്യജാലകത്തിലുടെ  അവളുമായി കുശലം പറയുവാന്‍  കൂകി കുയിലനെ പോല്‍ പാട്ടുപാടി  വിരലമര്‍ത്തി വിളിച്ചു "ഹായ് " തിരിച്ചുയവള്‍  എഴുതി ഒരുനിമിഷമെന്നു      ഒരു നിമിഷത്തിന്‍ ദൈര്‍ക്യമെന്തന്നു  ഒരു വേള അതിന്‍ വിലയറിയാതെ അവന്‍  ആ  വാതയനത്തിലേക്ക് മിഴിയും നട്ടു ഇല്ല അറിയുന്നു അവള്‍ തന്‍ വ്യഗ്രത  വ്യാകുലത ഏറുന്നു വന്നില്ല വെറുതെ  മോഹിപ്പിച്ചു അകന്നു പോയല്ലോ  മേഘമേ നീ കണ്ടുവോ ആ ലാളിത്യമാര്‍ന്നവളെ  മേദനിയുടെ സൗന്ദര്യത്തിനെ , പ്രശ്നങ്ങള്‍ തന്‍  പ്രഹേളികയെ ഇനി ഇല്ല  കാത്തിരിപ്പിനായി എന്നോര്‍ത്തു മൂഢനായി  തിരിഞ്ഞു  നടന്നവന്‍ ശൂന്യതയിലേക്ക്  മിഴിയടച്ചു  ..............

"പ്രണയത്തിന്‍ സന്താപ സന്തോഷങ്ങള്‍"

Image
"പ്രണയത്തിന്‍ സന്താപ സന്തോഷങ്ങള്‍" ചിതറി ഉരുണ്ടു പോയ കണ്ണുനീര്‍ മുത്തുക്കള്‍  പെറുക്കി എടുക്കുവാന്‍ കഴിഞ്ഞില്ല  നിന്‍  ഓര്‍മ്മകളാല്‍ നിദ്രാ വിഹിനമാക്കുന്നു രാവുകള്‍  ഓരോ ഓര്‍മ്മകളും ഒഴുകി അകലുമോയെന്നു  ഭയന്ന്  കരയാനും കഴിയുന്നില്ലല്ലോ പ്രണയമേ  ചിലപ്പോള്‍ കരഞ്ഞു കൊണ്ട് പുഞ്ചിരിച്ചു   ചിലപ്പോള്‍ പുഞ്ചിരിച്ചു കൊണ്ട് കരഞ്ഞു  എപ്പോള്‍  ഒക്കെ  നിന്റെ ഓര്‍മ്മകള്‍  വേട്ടയാടി അപ്പോഴൊക്കെ നിന്റെ പേരെടുത്തു കരഞ്ഞു  നിന്റെ ഒരു പേരുമാത്രമേ ആവര്‍ത്തി എഴുതി വച്ചുള്ളൂ എത്ര തവണ എഴുതി ആനന്ദം കൊണ്ടുവോ മനസ്സാലെ  അത്രവും തവണ മായിച്ചു നിന്‍  ഓര്‍മ്മകളാല്‍ കരഞ്ഞു  പ്രണയമേ   ശ്വാസം എടുക്കുമ്പോഴും നിന്റെ ഓര്‍മ്മകള്‍ മാത്രം  എടുക്കാതിരുന്നാല്‍ എന്റെ ജീവന്‍ പോകുമ്പോലെ  എങ്ങിനെ പറയുംഈ  ശ്വാസം പോലും നിന്റെ  ഓര്‍മ്മകള്‍ക്ക്  ശേഷമേ വരുകയുള്ളു , ഇതാണോ നീ പ്രണയമേ  വേദന എത്രമേല്‍ ഉണ്ടെന്നു പറയുവാന്‍ കഴിയുന്നില്ല  മുറിവുകളുടെ ആഴം എത്രയെന്നു കാണിക്കാന്‍ പറ്റുന്നില്ല  കണ്ണുകളില്‍ നിന്...

എന്റെ പുസ്തകതമായ ആത്മാവിഷ്കാരത്തിന്റെ അവലോകനം കവിത രൂപത്തില്‍ ശ്രീ ശിവശങ്കരന്‍ കരവില്‍

Image
എന്റെ  പുസ്തകതമായ   ആത്മാവിഷ്കാരത്തിന്റെ   അവലോകനം   കവിത   രൂപത്തില്‍  ശ്രീ  ശിവശങ്കരന്‍ കരവില്‍  തെറ്റിത്തീരുന്ന പേടിസ്വപ്നങ്ങള്‍ =================== വേട്ടയാടുമ്പോള്‍ ========== ജീവിതം സമയച്ചുമരില്‍ എഴുതുന്നവരുണ്ട് നമുക്കിടയില്‍. തോറ്റോടുന്നവരുടെ ഇടയില്‍ കര്‍മ്മം വഴിമാറി പോകുന്ന നേരത്തും തന്റെ ജന്മത്തിന്റെ ജനിതക വിശേഷം ഒരു കടം പെരുക്കലിനും നല്‍കില്ല എന്ന്‌ നിശ്ചയം കുറിച്ച ഒരാളുണ്ട് അക്ഷര ലോകത്ത്. ജി രഘുനാഥ് എന്ന ജി ആര്‍ കവിയൂര്‍ ചിന്താപ്രസരണത്തിന്റെ അതിശയച്ചാലാണ് ഒഴുക്കി വിടുന്നത്. അനുഭവങ്ങളുടെ കനല്‍ പൊള്ളിച്ച ഒരു നീണ്ട യാത്രയുണ്ട് ഈ മനുഷ്യനില്‍. പകയുടെ ചരിത്രം ചികയുന്ന ഒറ്റുശാസ്ത്രക്കാരുടെ കൈപ്പിടിയില്‍ നിന്നും തെന്നി മാറി സഞ്ചരിക്കാന്‍ കവിയൂരിന് കഴിയുന്നു എന്നുവന്നാല്‍ അത് പിതൃക്കളുടെ സുകൃതശേഷിപ്പ് കൊണ്ടാണ്. മനസ്സില്‍ ഒന്നും ഒളിപ്പിക്കാറില്ല ഇയാള്‍. പൊയ്മുഖങ്ങളുടെ ഒരു കളിക്കളത്തില്‍ കബന്ധങ്ങളാടി കേമനാവാനുമില്ല ഈ സഹോദരന്‍. ഒരു കൂട്ടം ആശയാവിഷ്കാരങ്ങള്‍ ചിനക്കിചീന്തുമ്പോള്‍ ഒന്നു മാറ്റു...

വില കയറ്റം

Image
വില കയറ്റം    അംമ്പേ പരാജയപ്പെട്ടു മുന്നേറവേ  അംബേദ്കര്‍     പ്രതിമ കാട്ടിയ വഴിയെ    മുന്നോട്ടു പോകവേ അടുത്ത കവലയില്‍  മുട്ടോളം മുണ്ടുടുത്ത മുളവടിയുമായി നില്‍കുമാ ഗാന്ധി ജീ യുടെ വാക്കുകളുടെ ഗന്ധമറിഞ്ഞു  ഇന്ധന വിലയേറി വരുന്നിയി  സാഹചര്യത്തില്‍  മനസ്സാ ശപഥം എടുത്തു    നടന്നു മുന്നേറുന്നു  ജീവിത  ചിലവുകള്‍ ചുരുക്കി  ഇനി ഗാന്ധിയാനാവുക തന്നെ 

പ്രണയ നൊമ്പരങ്ങള്‍

Image
പ്രണയ നൊമ്പരങ്ങള്‍   അവളുടെ കണ്ണുകള്‍ നിറഞ്ഞോഴുകുന്നത് കണ്ടപ്പോള്‍  ഈ ലോകം മുഴുവന്‍ കത്തിച്ചു ചാമ്പലാക്കാന്‍ തോന്നിച്ചു  ഒരു നിമിഷം ഒന്നുകുടി ആലോചിച്ചപ്പോള്‍ വേണ്ട അത്  അവളുടെ ദുഖങ്ങളെ ഏറെ കൂട്ടുകയല്ലേ ഉള്ളു  ഈ ലോകത്തില്‍ അവളുടെ ബന്ധുക്കളുമുണ്ടല്ലോ        വേദന തന്നു കണ്ണുനീര്‍  കുടിപ്പിക്കുന്നു വോ    നീ തന്നയകന്ന  ഓര്‍മ്മകളില്‍   ജീവിക്കുമ്പോള്‍  എന്റെ ചിന്തകളിലും വിഷം പകര്‍ന്നു  കടന്നകന്നല്ലോ പ്രണയമേ   ?!!!   കണ്ണും കണ്ണുകളിലുടെയോ  ചുണ്ടും നാവും ചേര്‍ന്നു  അറിയിക്കാന്‍ കഴിയാതെയോ   മനസ്സിനുള്ളില്‍ തന്നെ മരിച്ചു പോയല്ലോ  നീ എന്‍ പ്രണയമേ ?!!!! 

ചാറ്റ് റൂമില്‍

Image
ചാറ്റ് റൂമില്‍  ചാറ്റില്‍ വന്നവന്‍  ചോദിച്ചു  എന്തുണ്ടെന്ന്  ഞാന്‍ മൊഴിഞ്ഞു  അച്ഛനുണ്ട്‌ അമ്മയുണ്ട്‌ കണ്ണ് രണ്ടുണ്ട്‌  സൂര്യനുണ്ട് ചന്ദ്രനുണ്ട്‌ താരകങ്ങളുണ്ട്‌  കാറ്റുണ്ട് കടലുണ്ട് മഴയുണ്ട് വെയിലുണ്ട്  ഉള്ളതെല്ലാം ഉണ്ട്  ഇതെല്ലാമുണ്ടെന്നു പറഞ്ഞിട്ടും  കൊല്ലും കൊലയും ജാഥയും ഹര്‍ത്താലും  സത്യാഗ്രഹവും ഉണ്ടെന്നു പറയും മുന്‍പ്  വന്നവന്‍ ചാറ്റ് റൂം  വിട്ടു ഓടിപോയി     

സുക്ഷിക്കണേ

Image
കൊന്നാലും തോറ്റു തരികില്ലാരും  കൊന്നിട്ട് തിന്നുന്നത് വെട്ടിയ ശവമല്ലെ  കൊല്ലല്‍ ഒരു തൊഴിലായി മാറിയില്ലേ  കൊടുത്താല്‍ ഏറെആയാലും ഇല്ല  കേറാന്‍ തെങ്ങിലും കമുകിലും  കൊല്ലാനായി ഏറെ ഉണ്ട് പേര്‍ ഇപ്പോള്‍  കേരള കരയിലായി സുക്ഷിക്കണേ  

മോഹമി യാത്ര

Image
മോഹമി  യാത്ര  ഭൂതകാലം നോമ്പുനോറ്റൊരു    ഭവ്യമാമൊരു അനുഭൂതി പകര്‍ന്നു  നല്‍കിയകന്നൊരു കവിത എഴുതിയ  മലയാളമേ നിന്‍ അംഗ കൊങ്കങ്ങളൊക്കെ  വര്‍ണ്ണനാതീതമായിന്നും ലാവണ്യവതിയായി    നീ നിന്നിരുന്നുവോ ചാരെ ,കണ്ടു മനം കുളിര്‍ത്തു  നിന്നെ പാടി പുകഴ്ത്തുവാനായ് ഏറെ  ഉണ്ടിവിടെയെന്നറികയിനിയും ,കാലത്തു കണ്ടേന്‍ ഞാന്‍ ദൃശ്യവിരുന്നു വന്നൊരു  കാവ്യയോദ്ധാരകന്‍ എന്‍ സ്വീകരണ മുറിയിലായ് ഇലഞ്ഞിപൂ സുഗന്ധം പരത്തി ഒഴുകുമാ വരികളുമായ് വന്നു  എന്‍ മനം കുളിര്‍ കോരിയെടുത്തത് മറ്റാരുമല്ല  ദൂരദര്‍ശന സമീക്ഷയിലുടെ എഴാചേരിയില്‍ വാഴും  കാവ്യ ദേവനാകും സാക്ഷാല്‍ രാമചന്ദ്രനല്ലോ  മോഹമിനി ഏറെയായി എനിക്കിനിയാ  " അമാവാസികള്‍ തൊട്ടപാടുകളി "ലുടെ ഒരു  യാത്രയോടോപ്പം  പങ്കുചേരാന്‍        

കുറും കവിതകള്‍ 12

Image
രാത്രി ഭാരം കുറക്കുമ്പോള്‍  തലയിണക്ക് നനവ്‌  പുലര്‍ക്കാലം  കാതില്‍  നുണ പറഞ്ഞു  വൃതാനിഷ്ടരായി കണ്ണുകള്‍  കാത്തിരുന്നു അയലത്തെ  ജാലകത്തില്‍  പൗ ര്‍ ണ്ണിമി    ഉദിക്കും വരെ അമ്പലമണികള്‍ തളര്‍ന്നുറങ്ങി  പരിമളം പടര്‍ന്നു രാവിലാകെ  പരിഭ്രമം മറന്നു ഉറങ്ങുന്നു കിളികള്‍  പൂമ്പൊടി ചിതറി തെറിപ്പിച്ചന്നു വണ്ട്‌  പരാഗണം  സുഖത്തോടപ്പം  കാറ്റിലാടി ചിരിതുകി പൂ അവള്‍ 

ഓര്‍മ്മകളില്‍ ചേക്കേറുമ്പോള്‍.....(മുഖ പുസ്തകത്തില്‍ വിരിഞ്ഞ കവിതാ മലരുകള്‍ )

Image
ഓര്‍മ്മകളില്‍ ചേക്കേറുമ്പോള്‍.....(മുഖ പുസ്തകത്തില്‍ വിരിഞ്ഞ കവിതാ മലരുകള്‍ ) തമ്മില്‍  സംവദിച്ച ത്  മിനു പ്രേമും  ജീ ആര്‍ കവിയൂരും  മിനു .. മഞ്ഞും മഴയും നിഴലും നിലാവും പങ്കിടുന്നു നിന്നോര്‍മ്മകള്‍ ഈറന്‍ മുകില്‍ കവര്‍ന്നെടുത്ത മാരിവില്ലിലെ സപ്തവര്‍ണ്ണങ്ങള്‍ പങ്കിടുന്നു എന്‍ ഓര്‍മ്മകളും...... ജീ ആര്‍ .. ഋതു വര്‍ണ്ണങ്ങള്‍ വന്നു പോയാലും നിന്റെ വര്‍ണ്ണ ഗന്ധങ്ങള്‍ മറക്കില്ല മാനം മനം പോലെ ആണെങ്കിലും ഓര്‍മ്മകള്‍ എന്നും ഉണര്‍വേകുന്നു എന്നും മിനു... ഓര്‍മ്മകള്‍ ഉണര്‍വേകതിരിക്കുന്നതെങ്ങനെയീ മഞ്ഞും മഴയും പ്രഭാതവും കളകൂജനവും ചുറ്റും നിഴല്‍ വീശി നില്‍ക്കുമ്പോള്‍ പ്രളയമുണ്ടാകുവോളം.... ജീ ആര്‍ .. കല്പാന്തകാലത്തോളം നാം ഒന്നല്ലോ എന്ന് കല്പനികതയുടെ മറപറ്റുകവേണ്ട  നാം ഒന്നല്ലോ കവിത നമ്മളെ ഒന്നിപ്പിക്കുന്ന സേതുവല്ലോ മിനു .. വിടര്‍ന്നു വിലസീടിന ദളവും മന്ദാനിലനില്‍ ഇളകും ദലചാര്‍ത്തും പീലിവീശി നീന്നാടിടുമ്പോള്‍ ഞാനും നീയുമോരോ സുമനസ്സുകളും നിറയട്ടെ കാവ്യങ്ങള്‍ തന്‍ ഓര്‍മ്മകള്‍ തന്‍ മാരിവില്ലായി..... ജി ആര്‍.. മനസ്സിന്‍ വാതയനങ്ങളൊക്...

ഹോ കഷ്ടം !!

Image
ഹോ കഷ്ടം  !! ഒറ്റക്ക്  നില്‍ക്കുന്നാകാശമോളം   തൊടാനോത്ത  തലയെടുപ്പുമായി നില്‍ക്കും കേരവൃക്ഷമേ  നിന്റെ ചുവട്ടിലെ   ആറടി     മണ്ണില്‍ കഴിയുന്നവര്‍  അന്‍പതോരക്ഷരങ്ങളെ ലാളിക്കുന്ന മലയാളി  ഇന്ന് കൊലയാളിയായി മാറുന്നല്ലോ ഹോ കഷ്ടം  

ഒരുമയാര്‍ന്ന മന്ത്രം

Image
ഒരുമയാര്‍ന്ന മന്ത്രം  ഒരുമയുണ്ടെങ്കില്‍ ഒരുമിച്ചു കഴിയാം  ഒരായിരം സ്വപ്‌നങ്ങള്‍ കണ്ടു കഴിഞ്ഞാലും  ഓര്‍മ്മകളുടെ വര്‍ണ്ണ പ്രതലങ്ങളില്‍ ചിത്രങ്ങള്‍ വരച്ചു തീര്‍ക്കാം  ഒരുനാളൊക്കെ സത്യമായി മാറുമെന്നു അറിക  മനസ്സില്‍ കൊരുക്കും ചിന്തകളത്രയും  മാനം മുട്ടെ പറന്നുയര്‍ന്നു ചേക്കേറാം  വിണ്ണിലെ  മരകൊമ്പില്‍ ചേര്‍ന്ന് കഴിയാം  മനനം ചെയ്യും ഇരുകാലിക്ക്‌ അറിയുകയില്ലല്ലോ  ഈ ഒരുമയാര്‍ന്ന മന്ത്രം 

വഴിയോരങ്ങളിലുടെ

Image
വഴിയോരങ്ങളിലുടെ  പുലിരിയോടോപ്പം പാതയില്‍   കൈ നീട്ടി  യാജിക്കുന്നവന്‍  ചില്ലറകള്‍  കിട്ടാതായപ്പോള്‍  മൗനമായി  വിധിയെ പഴിക്കുന്നു ,ഒപ്പം  വഴിയാത്രക്കാരേയും ,അവന്റെ ആത്മഗതം  ഉച്ചത്തിലായാല്‍ എന്തെന്ന് ഓര്‍ത്ത്‌  മുന്നോട്ടുപോയി എന്റെ ചിന്തകളുമായി   ജീവിതത്തിന്റെ പിറകെ കൈ നീട്ടി കൊണ്ട്  ************************************************ പാലും തേനും പരിപ്പും പഞ്ചസാരയും  നിരത്തിലുടെ വണ്ടിയേറി പോകുന്നു  പണമുള്ളവരെ തേടി പണത്തിനായി പണിയെടുക്കുന്ന നഗരമേ  *********************************************** ചിന്തി കടയിലെ  ചില്ലിട്ട അലമാരിക്കുള്ളിലിരുന്നു വീര്‍പ്പുമുട്ടുന്നു കുപ്പിവളകള്‍  ********************************* ഇരുട്ടിലേക്ക് മുഖം തിരിച്ചു  റോഡിന്റെ   ഓരം ചേര്‍ന്ന്  തളര്‍ന്നു കിടന്നു റോഡു റോളര്‍  *************************************** പാതയോരത്ത് നീണ്ട കാത്തിരിപ്പുകള്‍  ആയാസം കുറക്കാന്‍ സല്ലാപങ്ങള്‍ക്കിടയില്‍  കൂടണയാനുള്ള വിങ്ങലുകള്‍   ...

ഒരു താപസനെന്നപോല്‍

Image
ഒരു താപസനെന്നപോല്‍     ഒരിക്കലും നിലക്കാത്ത  ഒരു നദീപ്രവാഹം പോലെയാണ്  എന്റെ മനസ്സ് എന്ന് എനിക്ക്  ഇപ്പോഴും തോന്നിയിട്ടുണ്ട്  അതില്‍ കവിത മാത്രമേയുള്ളൂ  .  സംസാരിക്കുമ്പോള്‍ , ചിരിക്കുമ്പോള്‍ ,  പരിഭാവിക്കുമ്പോള്‍ , ദേഷ്യപ്പെടുമ്പോള്‍പ്പോലും  ഞാന്‍ അതില്‍ കവിത ചേര്‍ക്കുന്നു .  വരണ്ട ഊഷരഭൂമിയിലൂടെയാണ്  എന്റെ യാത്രയെന്നറിഞ്ഞിട്ടും  ഞാന്‍ അതിലോക്കെയുപരി കവിതയെ സ്നേഹിച്ചു  സ്നേഹിച്ചു കൊണ്ടെയിരിക്കുന്നു .  ഇത് ഒരപൂര്‍വ കാഴ്ച , എന്റെ മനസ്സിന്റെ ആഴങ്ങളിലുള്ള  കവിതയെ തേടി എന്റെ പ്രയാണം  തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു .  ഒരു പക്ഷെ ഈ ചലനങ്ങള്‍  യുഗ യുഗാന്തരങ്ങലായി തുടരുകയാകുമോ  ഒരു താപസനെ പോലെ