കുറും കവിതകള്‍ 2
കുറും കവിതകള്‍ 2
ഇലയിലെ മഴത്തുള്ളി
മൃത്യു ആസന്നമാണെന്ന് അറിഞ്ഞിട്ടും
പുഞ്ചിരിച്ചു കൊണ്ടിരുന്നു ചേമ്പിലയിലെ മഴത്തുള്ളി
====================================
പിയാനോ
സന്തോഷസന്താപങ്ങളാം
മനസ്സിന് നിലവിട്ട കമ്പനം വിരളിലുടെ
നല്‍കും താളത്തിലുടെ അല്ലോ
ഈ പിയാനോയിന് നാദസുധ ഉണരുന്നത്
==================================
പ്രണയാഭ്യര്‍ത്ഥന
അനുയോജ്യമായ വാക്കുകളെ തേടിക്കൊണ്ടിരിന്നു
മറ്റാരും പറയാത്തവണ്ണം എന്ന് നിര്‍ബ്ബന്ധം
എന്നാല്‍ പറയുവാന്‍ ഉള്ള ശക്തി മാത്രമില്ലായിരുന്നു
====================================
മരണവും കാത്തു
തിരക്കില്‍ ഒളിഞ്ഞു നിന്നും അവനെ എല്ലാവര്ക്കും കാണാമായിരുന്നു
എന്നാല്‍ അവനു ഒന്നുമേ കാണാനായില്ല
ശ്രദ്ധ മുഴുവന്‍ കഴുത്തില്‍ വീണ കുരുക്കില്‍ മാത്രം
===========================================
ഉറക്കമില്ലാഴിക
രാത്രിയുടെയോ ,കിടക്കയുടെയോ കുറ്റമോ അല്ല
എന്റെ തെറ്റ് കുറ്റങ്ങളുടെ അദ്ധ്യായങ്ങളെ കുറിച്ചു
ഓര്‍ത്തുകൊണ്ട് കിടന്നു ഒരു പോള കണ്ണ് കൂടി അടച്ചില്ല
Comments
പുഞ്ചിരിച്ചു കൊണ്ടിരുന്നു ചേമ്പിലയിലെ മഴത്തുള്ളി
ഓരോ ജീവജാലവും ഇങ്ങനെ ചിന്തിച്ചിരുന്നു എങ്കില്‍
ആശംസകള്‍
നിറഞ്ഞ കുഞ്ഞു കവിതകള്‍.
ആശംസകള്‍
'പ്രണയാഭ്യർത്ഥന' ഒഴികെയുള്ള കവിതകളൊന്നും ഇഷ്ടപ്പെട്ടില്ല