കുറും കവിതകള്‍ 2



കുറും കവിതകള്‍  2




ഇലയിലെ മഴത്തുള്ളി 
മൃത്യു ആസന്നമാണെന്ന് അറിഞ്ഞിട്ടും
പുഞ്ചിരിച്ചു കൊണ്ടിരുന്നു ചേമ്പിലയിലെ  മഴത്തുള്ളി  
====================================

പിയാനോ  

സന്തോഷസന്താപങ്ങളാം
മനസ്സിന്‍ നിലവിട്ട കമ്പനം വിരളിലുടെ 
നല്‍കും താളത്തിലുടെ അല്ലോ 
ഈ പിയാനോയിന്‍ നാദസുധ ഉണരുന്നത് 
==================================

പ്രണയാഭ്യര്‍ത്ഥന 

അനുയോജ്യമായ വാക്കുകളെ തേടിക്കൊണ്ടിരിന്നു 
മറ്റാരും പറയാത്തവണ്ണം എന്ന് നിര്‍ബ്ബന്ധം   
എന്നാല്‍ പറയുവാന്‍ ഉള്ള ശക്തി മാത്രമില്ലായിരുന്നു 

====================================

മരണവും കാത്തു 


തിരക്കില്‍ ഒളിഞ്ഞു നിന്നും അവനെ എല്ലാവര്‍ക്കും കാണാമായിരുന്നു
എന്നാല്‍ അവനു ഒന്നുമേ കാണാനായില്ല  
ശ്രദ്ധ മുഴുവന്‍  കഴുത്തില്‍ വീണ കുരുക്കില്‍ മാത്രം  

===========================================

ഉറക്കമില്ലാഴിക 


രാത്രിയുടെയോ  ,കിടക്കയുടെയോ കുറ്റമോ അല്ല 
എന്റെ തെറ്റ് കുറ്റങ്ങളുടെ അദ്ധ്യായങ്ങളെ കുറിച്ചു 
ഓര്‍ത്തുകൊണ്ട്‌ കിടന്നു ഒരു പോള കണ്ണ് കൂടി അടച്ചില്ല    

Comments

Thommy said…
short but powerful.
ajith said…
ആ ഫോട്ടോ മോര്‍ പവര്‍ഫുള്‍
Joselet Joseph said…
കുഞ്ഞു വരികളില്‍ വെളിയിലയിലെ വെള്ളത്തുള്ളി പോലെ തുളുമ്പിനില്‍ക്കുന്ന ആശയങ്ങള്‍. ഇഷ്ടമായി!
SHANAVAS said…
ചെറുതിന്റെ ഭംഗി അപാരം.. കുഞ്ഞുണ്ണിക്ക് ഒരു പിന്‍ഗാമി???
മൃത്യു ആസന്നമാണെന്ന് അറിഞ്ഞിട്ടും
പുഞ്ചിരിച്ചു കൊണ്ടിരുന്നു ചേമ്പിലയിലെ മഴത്തുള്ളി

ഓരോ ജീവജാലവും ഇങ്ങനെ ചിന്തിച്ചിരുന്നു എങ്കില്‍
സീത* said…
കവിതളുടെ കുഞ്ഞിമുത്തുകൾ...
ചെറുകവിതകള്‍ കൊണ്ട് ഒരുപാട് പറഞ്ഞ പോലെ ..ആശംസകള്‍
Artof Wave said…
ചെറിയ വാക്കുകളില്‍ ഒരു പാടു പറഞ്ഞു
ആശംസകള്‍
Cv Thankappan said…
ആശയസംപുഷ്ടവും,ഭാവതീവ്രതയും
നിറഞ്ഞ കുഞ്ഞു കവിതകള്‍.
ആശംസകള്‍
viddiman said…
'രാത്രിയുടെയോ ,കിടക്കയുടെയോ കുറ്റമോ അല്ല' >> രാത്രിയുടെയോ കിടക്കയുടെയൊ കുറ്റമല്ല എന്നല്ലേ ശരിയായ പ്രയോഗം ?

'പ്രണയാഭ്യർത്ഥന' ഒഴികെയുള്ള കവിതകളൊന്നും ഇഷ്ടപ്പെട്ടില്ല

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “