നീ ഇല്ലാതെ എന്താഘോഷം

നീ ഇല്ലാതെ എന്താഘോഷം





നേരം വെളുത്തുയെന്നു അറിയിക്കും



ഇരു കാലും അങ്കവാലും ചിറകുള്ള



സംസ്ഥാന പക്ഷിയും ,വൈക്കോല്‍ തിന്നും



വേദമോതിയാല്‍ മനസ്സിലാകാത്ത



നാലുകാലുള്ളതും ആറുചക്രമുള്ള വണ്ടിയിലേറി



അന്യസംസ്ഥാനം കടന്നു വരുന്നവയേ



തീന്‍ മേശപ്പുറത്തെറ്റാനും



സംസ്ഥാനത്തിന് വരുമാനവും മാനവും ഏറ്റാനുള്ള



ആഘോഷ പാനീയവും കൈക്കലാക്കാനും



നിന്നെ വരവേല്‍പ്പാന്‍ തലേ ദിവസമേ



ഒത്തുരുമയോട് വരി വരിയായിട്ടുനിന്നു



വാങ്ങി മടങ്ങുന്നത് ഓണത്തിനേക്കാള്‍ സന്തോഷമല്ലോ



നമ്മുടെ നാടിന്നു ഒരുങ്ങി നില്‍ക്കുന്നു


ഹര്‍ത്താലേ നിന്നെ ആഘോഷിക്കാന്‍



കേരളത്തിന്റെ ദേശീയ ഉത്സവമല്ലോ നീ



നീയില്ലാതെ എന്ത് ആഘോഷം



Comments

കോഴിക്കാലും കള്ളും ഹര്‍ത്താലുത്സവവും.
എങ്കിലും, സോദരാ... ഹര്ത്താല്‍..?
ajith said…
ഞാന്‍ ആദ്യമായി റോഡില്‍ക്കൂടി ഒരു വാഹനം ഓടിച്ചത് ഒരു ഹര്‍ത്താല്‍ ദിനത്തിലാണ്.

(ഹര്‍ത്താല്‍ നമ്മുടെ ദേശീയോത്സവമായി പ്രഖ്യാപിക്കണം എന്നാണെന്റെ വിനീതമായ അഭിപ്രായം. എല്ലാ മാസവും ചില ദിവസങ്ങള്‍ ഹര്‍ത്താലിനായി വേര്‍ തിരിച്ചാല്‍ ജനങ്ങള്‍ അതനുസരിച്ച് അവരുടെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുമായിരുന്നു.)
SHANAVAS said…
ഇനിയിപ്പോള്‍ ഹര്ത്താലിന്റെ പെരുന്നാള്‍ ആയിരിക്കും.ഇതുവരെ നിഷ്ക്രിയര്‍ ആയിരുന്ന കുട്ടിസഖാക്കള്‍ ഒന്ന് ഉഷാര്‍ ആവട്ടെ.

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ