ഗുരുവായൂരപ്പാ നിൻ നാമം

ഗുരുവായൂരപ്പാ നിൻ നാമം
ഗുരുവായൂരപ്പാ നിൻ നാമം
ഒരു മാത്ര ചൊല്ലി വിളിക്കുമ്പോൾ,
മിഴികളിൽ നിന്നൂറും കണ്ണീരിൽ
പരമാനന്ദം നിറയുന്നുവോ...

ഗുരുവായൂരപ്പാ നിൻ നാമം
എത്ര ചൊല്ലിയാലും മതി വരില്ല,
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ,
ഭഗവാനേ കാത്തുകൊള്ളണേ...

കണ്ണാ എന്നു വിളിക്കുന്ന നേരം
തൊണ്ടയിടറി വിറയ്ക്കുന്നുവോ,
ഉള്ളിലൊളിക്കും ഭക്തിയൊഴുക്ക്
കണ്ണീർപ്പുഴയായ് നിറയുന്നുവോ...

കദളിപ്പഴമൊരു കൈയിൽ കിട്ടിയാൽ
കണ്ണനു നൽകുവാൻ തോന്നുന്നുവോ,
“എല്ലാമെൻ ഉണ്ണിക്കായ്” എന്നൊരു
മോഹം നെഞ്ചിൽ വിരിയുന്നുവോ...

ഗുരുവായൂരിൽ നിന്നങ്ങു മടങ്ങാൻ
നേരം നെഞ്ചകം പിടയുന്നുവോ,
വിട്ടുപിരിയുവാൻ വയ്യാതുള്ളം
തേങ്ങിത്തേങ്ങി വിതുമ്പുന്നുവോ...

ഗുരുവായൂരപ്പാ നിൻ നാമം
എത്ര ചൊല്ലിയാലും മതി വരില്ല,
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ,
ഭഗവാനേ കാത്തുകൊള്ളണേ...

വാനിലുദിക്കും അമ്പിളി കാണുമ്പോൾ
കണ്ണന്റെ മുഖമോർമ്മ വരുന്നുവോ,
ചന്ദ്രികപോലൊരു പുഞ്ചിരിയോർത്ത്
ചിന്തകളെല്ലാം നിറയുന്നുവോ...

ഈയൊരു ഭാവം പരമാനന്ദം,
പരമപുരുഷാർത്ഥമല്ലയോ,
വേറൊരു പേരതിനില്ലല്ലോ—
എൻ ഗുരുവായൂരപ്പാ കൃഷ്ണാ...

ഗുരുവായൂരപ്പാ നിൻ നാമം
എത്ര ചൊല്ലിയാലും മതി വരില്ല,
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ,
ഭഗവാനേ കാത്തുകൊള്ളണേ...


ജീ ആർ കവിയൂർ 
01 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത