പിതൃസ്നേഹത്തിൻ വില
പിതൃസ്നേഹത്തിൻ വില
പിതാവിൻ്റെ ജീവിതം
പുത്രനായി ഒഴിഞ്ഞുവച്ചു,
പുത്രൻ കുറിച്ചുവച്ചു—
പത്നിയാണ് എല്ലാമെന്ന്...
സ്വന്തം മോഹങ്ങൾ മാറ്റിവച്ച്
അവൻ്റെ സ്വപ്നങ്ങൾക്ക് ചിറകേകി,
വിയർപ്പുതുള്ളികൾ കൊണ്ടെഴുതി
ഒരു നാളെയുടെ നല്ല കഥ...
കൈപിടിച്ചുനടത്തിയ നാളുകൾ
ഓർമ്മകളിൽ മാഞ്ഞുപോയി,
വാർദ്ധക്യത്തിൻ പടിവാതിൽക്കൽ
ഒരു നിഴൽ തനിച്ചായി...
വിശപ്പിലും വേദനയിലും
പുഞ്ചിരിക്കാൻ പഠിപ്പിച്ചവൻ,
ഇന്നവൻ്റെ സ്നേഹത്തണലിൽ
വരണ്ടുപോയൊരു കസേര മാത്രം...
തിരക്കുകൾക്കിടയിൽ മറന്നുപോയ
ആ കരുതലിൻ്റെ വില,
തിരികെ നൽകാൻ കൊതിക്കുമ്പോൾ
കാലം വാതിൽ അടച്ചിരിക്കും...
അവസാന ശ്വാസത്തിലും
പരാതിയൊന്നും ഉണ്ടാകില്ല,
തന്നെ മറന്നവൻ സുഖമായാൽ
അതാണ് പിതാവിൻ്റെ സ്വർഗം...
ജീ ആർ കവിയൂർ
02 10 2026
( തിരുവല്ല, കവിയൂർ)
Comments