നാവ്
നാവ്
നാവ് ചലിക്കാൻ തുടങ്ങി,
ചുണ്ടുകൾ പുകഴ്ത്തിപ്പാടി,
ദുർഭാഗ്യം വാതിൽ തുറന്നപ്പോൾ
ബധിരരും കുറ്റം പറഞ്ഞു.
തോളോടുതോൾ ചേർന്ന്
നടക്കാൻ കഴിയാത്തവർ,
കാൽച്ചുവട്ടിലെ മണ്ണുപോലും
കുഴിച്ചെടുക്കാൻ മറന്നില്ല.
ഉയരങ്ങളിലേക്കു കയറുമ്പോൾ
കൈയടിക്കാൻ പലരും വരും,
ഒന്നു തെന്നിവീഴുന്ന നേരം
കല്ലെറിയാൻ അവർ മുന്നിൽ നിൽക്കും.
നിഴലായി കൂടെയുണ്ടെന്ന്
പറഞ്ഞവർ പകലിൽ മറയും,
ഇരുളിൽ വഴിതെറ്റുമ്പോഴേ
ആരൊക്കെയെന്ന് തിരിച്ചറിയാം.
വാക്കുകൾ മധുരമായാലും
മനസ്സുകൾ അളക്കാൻ കഴിയില്ല,
ചിരിയുടെ പിന്നിൽ ഒളിച്ചിരിക്കുന്ന
ചിന്തകൾ വായിച്ചെടുക്കാനുമാവില്ല.
അതുകൊണ്ടാവാം ജീവിതം
ഒരു പാഠം പതിയെ പഠിപ്പിക്കുന്നത്—
കൂടെ നടക്കാൻ കഴിയാത്തവരെക്കാൾ
വഴി തടയാത്തവരാണ് സ്വന്തം.
ജീ ആർ കവിയൂർ
03 10 2026
( തിരുവല്ല, കവിയൂർ)
Comments