മറുകരയിലെ കാത്തിരിപ്പ്

മറുകരയിലെ കാത്തിരിപ്പ്
എങ്ങിനെ ഞാൻ പിൻതുടരും
നിൻ ശവമഞ്ചത്തിന് പിന്നാലെ,
ഞാനും നേരത്തേ എത്തിയല്ലോ
മറുകരയിലെ തീരത്തേക്ക്...

മണ്ണിൽ നിന്നുയർന്നൊരു ദേഹം
മണ്ണിലേക്ക് മടങ്ങുമ്പോൾ,
മനസ്സിൽ കാത്തുവെച്ച സ്നേഹം
മാഞ്ഞുപോകുമോ കാലത്തിൽ...

നീ യാത്രയാകുന്ന നിമിഷം
ഞാനിവിടെ കാത്തിരിക്കാം,
ജന്മങ്ങൾ മാറിയാലും നമ്മൾ
വീണ്ടും കണ്ടുമുട്ടുമല്ലോ...

കണ്ണുനീർ വീഴാത്ത ദേശത്ത്
കാത്തിരിപ്പിനും അന്ത്യമില്ല,
നിശ്ശബ്ദമായ ആ ലോകത്തിൽ
നമ്മുടെ കഥയ്ക്ക് അവസാനമില്ല...


ജീ ആർ കവിയൂർ 
02 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത