തട്ടമിട്ട പെണ്ണേ
തട്ടമിട്ട പെണ്ണേ
തട്ടമിട്ട പെണ്ണേ, തട്ടിക്കൊണ്ട് പോയില്ലേ എൻ
തട്ടകത്തിലെ പൂമണം കവർന്നുകൊണ്ടുപോയില്ലേ
കണ്ണുകൊണ്ടൊരു നോക്കി കാതിൽ കിന്നാരം ചൊല്ലി
കാണാക്കിനാവിന്റെ വാതിൽ നീ തുറന്നില്ലേ...
മന്ദാരപ്പൂ പോലെ നീ മിഴിയിൽ വിരിഞ്ഞപ്പോൾ
മാരിവിൽ നിറമുള്ളൊരു മോഹം പിറന്നില്ലേ
ചന്ദനക്കാറ്റായി നീ അരികിൽ വന്നപ്പോൾ
ചാരത്തിരുന്നെന്റെ ഹൃദയം പാടിയില്ലേ...
നീയെന്റെ രാവിലെ നിലാവായി വന്നാൽ
നീലക്കുയിൽ പോലെ ഞാൻ പാടാം പ്രിയേ
നിന്റെ പുഞ്ചിരിയിൽ ഒരു ലോകം കണ്ടു ഞാൻ
നിന്റെ നിഴലായി എന്നും കൂടെ വരാം...
തട്ടമിട്ട പെണ്ണേ, തട്ടിക്കൊണ്ട് പോയില്ലേ എൻ
തട്ടകത്തിലെ പൂമണം കവർന്നുകൊണ്ടുപോയില്ലേ...
പൂവിട്ട വഴിയിലൂടെ കൈകോർത്തു നടന്നാൽ
പൂക്കാലം പോലും നമ്മെ നോക്കി ചിരിക്കും
നീ ചൊല്ലും വാക്കുകൾ തേൻമഴയായാൽ
നീളുന്ന രാവുകൾ സ്വപ്നമായി മാറും...
നെഞ്ചിലെ വീണയിൽ നീയൊരു രാഗമായി
നിശബ്ദ സ്നേഹത്തിന്റെ ഗാനം പകരൂ
ജന്മങ്ങൾ മാറിയാലും മാറാത്ത മോഹമായി
എൻ ജീവൻ മുഴുവൻ നീയെന്നുമിരിക്കൂ...
തട്ടമിട്ട പെണ്ണേ, തട്ടിക്കൊണ്ട് പോയില്ലേ എൻ
തട്ടകത്തിലെ പൂമണം കവർന്നുകൊണ്ടുപോയില്ലേ
കണ്ണുകൊണ്ടൊരു നോക്കി കാതിൽ കിന്നാരം ചൊല്ലി
കാണാക്കിനാവിന്റെ വാതിൽ നീ തുറന്നില്ലേ...
ജീ ആർ കവിയൂർ
01 10 2026
( തിരുവല്ല, കവിയൂർ)
Comments