ജീവിതത്തിൻ്റെ യാഥാർത്ഥ്യം
ജീവിതത്തിൻ്റെ യാഥാർത്ഥ്യം
സത്യത്തിൽ ഈ ജീവിതത്തിൻ്റെ
യാഥാർത്ഥ്യം ഇത്രയേ ഉള്ളൂ,
വന്നു കുളിച്ചു, കുളി കഴിഞ്ഞു
ഒടുവിൽ മടങ്ങിപ്പോകുന്നു.
വന്നപ്പോൾ ഒന്നും സ്വന്തമല്ല,
പോകുമ്പോഴും ഒന്നും കൂടെയില്ല,
ഇടയിലെ ഈ നിമിഷങ്ങളത്രയും
നമ്മുടേതെന്ന് തോന്നുന്ന മായ.
പിടിച്ചുവച്ചതൊക്കെയും വിട്ടുപോകും,
പണിതുയർത്തിയതും മാഞ്ഞുപോകും,
നാമിവിടെ നടന്ന പാതകളിൽ
കാലടിപ്പാടുകൾ മാത്രം ശേഷിക്കും.
ചിരിയും കരച്ചിലും മാറിമാറി
കാലത്തിൻ്റെ തിരശ്ശീലയിൽ,
ഒരു വേഷം തീർന്നതുപോലെ
നിശ്ശബ്ദമാകും ജീവിതവും.
അതുകൊണ്ടാവാം ഈ യാത്രയിൽ
അഹങ്കാരമെന്തിന്, പകയെന്തിന്?
കിട്ടിയ നാളുകൾ സ്നേഹമാക്കി
മറ്റുള്ള ഹൃദയങ്ങളിൽ ജീവിക്കാം.
ജീ ആർ കവിയൂർ
03 10 2026
( തിരുവല്ല, കവിയൂർ)
Comments