ജീവിതത്തിൽ മിച്ചമായി
ജീവിതത്തിൽ മിച്ചമായി
കിട്ടും എനിക്കും എൻ ഭാഗത്തെ
സന്തോഷവും സങ്കടങ്ങളും,
ഒന്നും പ്രതീക്ഷിക്കാതെ വന്നെത്തും
ജീവിതത്തിൻ വഴിയിലെ നിഴലായി.
ചിലതൊക്കെ നമ്മൾ ആഗ്രഹിക്കും,
ചിലതൊക്കെ കൈവിട്ടുപോകും,
കിട്ടിയതിനെ ചേർത്തുപിടിക്കുമ്പോൾ
നഷ്ടപ്പെട്ടതും ഓർമ്മയായ് നിൽക്കും.
കാലം തരുന്നതെന്തായാലും
പുഞ്ചിരിയോടെ സ്വീകരിക്കാം,
വിധിയെന്നെഴുതിയ വഴികളിലൂടെ
മുന്നോട്ടുതന്നെ നടന്നുപോകാം.
ഒടുവിൽ തിരിച്ചറിയും നമ്മൾ,
നമ്മുടേതായി ഒന്നുമില്ലെന്ന്,
വന്നതെല്ലാം കടന്നുപോകുമ്പോൾ
ഓർമ്മകൾ മാത്രം മിച്ചമായി.
ജീ ആർ കവിയൂർ
02 10 2026
( തിരുവല്ല, കവിയൂർ)
Comments