മിഴികളിലെ അനുരാഗം
മിഴികളിലെ അനുരാഗം
വെറും നോട്ടം കൊണ്ടാണല്ലോ
ഹൃദയത്തിൻ തീരുമാനങ്ങൾ നടക്കുന്നത്;
ആ നോട്ടത്തിൽ കുസൃതിയോ വശ്യതയോ ഇല്ലെങ്കിൽ,
പിന്നെന്തിനീ അനുരാഗം?
ഒരു നിമിഷം മിഴികൾ ചേരുമ്പോൾ,
മൗനം പോലും കവിത ചൊല്ലും;
ചുണ്ടുകൾ പറയാതെ പോയതെല്ലാം
ഒരു പുഞ്ചിരിയിൽ പൂർണ്ണമാകും.
ഒരു ചെറുനോട്ടം വഴിയേ വന്നാൽ,
മനസ്സിൽ പൂക്കാലം നിറയും;
അകലങ്ങൾ എത്രയുണ്ടായാലും,
അരികിലാണെന്നൊരു തോന്നൽ വരും.
പറയാതെ പകരുന്നൊരു വികാരം,
തൊടാതെ തഴുകുന്നൊരു സുഖം;
ഒരു ജന്മം കാത്തിരുന്നപോലെ
ഒരു നിമിഷം മതിയാകും അനുരാഗം.
ജീ ആർ കവിയൂർ
05-10-2026
(തിരുവല്ല, കവിയൂർ)
Comments