അവസാനത്തെ അടയാളം

അവസാനത്തെ അടയാളം
പൂർത്തിയാകാത്തൊരു പാട്ടായ്
എൻ ശ്വാസത്തിൽ നീയുണ്ടല്ലോ…
പിരിഞ്ഞുപോയൊരു നിമിഷം
ജീവിതമായ് തീർന്നുവല്ലോ…

കാലം കടന്നുപോയാലും
കണ്ണിൽ മങ്ങാത്ത രൂപം…
മുറിവായി ശേഷിച്ചതല്ല—
എൻ പ്രണയത്തിന്റെ അവസാനരൂപം…

ഈ വേദനയൊന്നു തീർത്താലോ,
ഈ ഓർമ്മകളൊന്നു മായ്ക്കാമോ…
മായ്ക്കുവാൻ ശ്രമിക്കും തോറും
മനം പിന്നെയും നിന്നിലലയും…

മറക്കണമെന്നു തോന്നുമ്പോഴും
മറക്കാനാവാത്തൊരു ബന്ധം,
അകലെയായിട്ടും ഉള്ളിൽ
അണയാത്തൊരു ദീപം…

പോയ വഴികളിൽ കാത്തുനിൽക്കും
പാദസ്വരങ്ങൾ കേൾക്കുവാനായ്,
കാറ്റിലൊഴുകും പഴയ വാക്കുകൾ
കാതിൽ വീണ്ടും തേൻതൂകുവായ്…

ഒരുമിച്ചു കണ്ട സ്വപ്നങ്ങളെല്ലാം
ഒറ്റയ്ക്കിന്നു ഞാൻ ചുമക്കുന്നു,
ചേർന്നിരുന്നൊരു നിമിഷത്തിന്റെ ചൂട്
ചാരമായും ഞാൻ സൂക്ഷിക്കുന്നു…

മറന്നുപോയൊരു കഥയല്ലിത്,
മറക്കാനാവാത്തൊരു ജന്മം…
ഒരാൾക്കത് വെറും ഓർമ്മ,
മറ്റൊരാൾക്കത് ജീവിതം…

കാലം മായ്ക്കുമെന്നു പറഞ്ഞാലും
മായുമോ ഹൃദയത്തിലെഴുത്ത്?
പാതിവഴിയിൽ നിന്ന പ്രണയം
പൂർണ്ണമാകുമോ മറ്റൊരു ജന്മത്ത്?

മുറിവായാലും മായരുതേ,
മിഴിനീരായും പോകരുതേ,
ഒടുവിൽ ശേഷിച്ച ഈ നിമിഷം
എന്നിൽ നിന്നും അകലരുതേ…

പൂർത്തിയാകാത്തൊരു പാട്ടായ്
എൻ ശ്വാസത്തിൽ നീയുണ്ടല്ലോ…
പിരിഞ്ഞുപോയൊരു നിമിഷം
ജീവിതമായ് തീർന്നുവല്ലോ…

മുറിവല്ലിത്… നൊമ്പരമല്ല…
മാഞ്ഞുപോകാത്തൊരു സ്നേഹമാണ്—
എൻ പ്രണയത്തിന്റെ
അവസാനത്തെ അടയാളം…


ജീ ആർ കവിയൂർ 
03 10 2026
( തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത