തിരുച്ചെന്തൂർ മുരുകാ

തിരുച്ചെന്തൂർ മുരുകാ
തിരുച്ചെന്തൂർ മുരുകാ
വേലായുധ മുരുകാ
തിരുനടയിൽ ശരണം
ശരണം ശരണം മുരുകാ

കടൽക്കരയിൽ വാഴും
കരുണാമയ മുരുകാ
കൈയിൽ വേലേന്തും
കന്ദനേ ശരണം മുരുകാ

ശരവണയിൽ പിറന്ന
ഷൺമുഖ മുരുകാ
മയിൽമേൽ വന്നിടും
മുരുകാ ശരണം മുരുകാ

ദുഃഖമെല്ലാം നീക്കി
സന്തോഷം നൽകണേ
കഷ്ടതകൾ അകറ്റി
കാവലായ് നിൽക്കണേ

കുഞ്ഞുങ്ങളെ കാത്തിടും
കരുണയുള്ള മുരുകാ
എല്ലാവർക്കും തുണയായ്
അരുളേണമേ മുരുകാ

തിരുച്ചെന്തൂർ മുരുകാ
വേലായുധ മുരുകാ
തിരുവടിയിൽ ശരണം
ശരണം ശരണം മുരുകാ

ജീ ആർ കവിയൂർ 
02 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത