ബാപ്പുവിൻ ഓർമ്മകൾ
ബാപ്പുവിൻ ഓർമ്മകൾ
ശാന്തിതൻ ദൂതനായ് ഭൂമിയിൽ വന്നവൻ,
സ്നേഹത്തിൻ വെളിച്ചമായ് നാടിനെ നയിച്ചവൻ,
സത്യവും ധർമ്മവും ആയുധമാക്കിയവൻ,
ബാപ്പുവിൻ ഓർമ്മകൾ പൂവിടും ദിനമിത്.
അഹിംസതൻ വഴിയിലൂടെ ലോകത്തെ നയിച്ചവൻ,
ത്യാഗത്തിൻ ജീവിതം പാഠമായ് പകർന്നവൻ,
ലാളിത്യ ജീവിതത്തിൻ മാതൃക കാട്ടിയവൻ,
മഹാത്മാവിൻ പാദങ്ങൾ വണങ്ങീടാം നാം.
ഭേദങ്ങൾ മറന്നൊരുമയോടെ വാഴണം,
സ്നേഹത്തിൻ ദീപങ്ങൾ ഹൃദയത്തിൽ തെളിയണം,
നന്മതൻ ചിന്തകൾ നാടെങ്ങും നിറയണം,
ബാപ്പുവിൻ സ്വപ്നങ്ങൾ സത്യമായ് തീരണം.
പോരാട്ട വീഥിയിൽ അണയാത്ത ജ്വാലയായ്,
ഭാരത മണ്ണിൽ തിളങ്ങിയ സൂര്യനായ്,
സത്യത്തിൻ പാതയിൽ ധീരനായ് നടന്നവൻ,
സ്മരിക്കാം സദാ ആ പുണ്യ ജീവിതം.
നേരിന്റെ വഴിയിലൂടെ മുന്നേറാം നാം,
സ്നേഹത്തിൻ കൈകളാൽ കൈകോർക്കാം നാം,
ബാപ്പുവിൻ സ്വപ്നങ്ങൾ നെഞ്ചേറ്റി നാം,
ഭാരത നാടിനെ നന്മയാൽ തീർക്കാം നാം.
ജീ ആർ കവിയൂർ
01 10 2026
( തിരുവല്ല, കവിയൂർ)
Comments