അമ്മിണിവാവയും മുത്തശ്ശിയും

അമ്മിണിവാവയും മുത്തശ്ശിയും

മുത്തശ്ശിത്തണലിൽ വളർന്ന കുഞ്ഞിന്
മുത്തുകളാകും ഓരോ വാക്കും,
കൈപിടിച്ചെന്നെ നടത്തും നേരം
കണ്ണിലെ സ്നേഹം കഥകൾ ചൊല്ലും.

താരാട്ടുപാട്ടിൻ ഈണമൊഴുകും,
താലോലിച്ചമ്മൂമ്മ നെറുകയിൽ ചുംബിക്കും,
കുഞ്ഞിൻ പുഞ്ചിരി പൂവായ് വിരിയുമ്പോൾ
മുത്തശ്ശിയുള്ളിൽ വസന്തം നിറയും.

കാലം മാറിയാലും സ്നേഹം മാറില്ല,
കുഞ്ഞുമനസ്സിലെ ഓർമ്മകൾ മായില്ല,
അമ്മൂമ്മ നൽകിയ സ്നേഹത്തണലിൽ
ആയിരം ജന്മവും പൂത്തുലയും.

അമ്മിണിവാവ കൂടെയുള്ളപ്പോൾ
അമ്മൂമ്മയ്ക്കെന്തിനൂന്നുവടി?
അമ്മക്ക് അമ്മിഞ്ഞ പാലില്ലെങ്കിൽ
അരുമയോടെ പൈപാലൂട്ടും മുത്തശ്ശി.

ജീ ആർ കവിയൂർ 
02 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത