ഉപദ്രവസഹായി(പരിണാമഗുപ്തി)

ഉപദ്രവസഹായി

(പരിണാമഗുപ്തി)


ഉറങ്ങുമ്പോഴും ഉണരുമ്പോഴും
നീ എൻ അരികിൽ വേണം,
എൻ സന്തോഷ സന്താപങ്ങളിലും
ആഘോഷ വേളകളിലും വേണം.

കൊടുക്കൽ വാങ്ങലുകളിലും,
കച്ചവടത്തിലും കവനകഥനങ്ങളിലും,
നീ ഇല്ലാതെ ഒന്നും നടക്കില്ലല്ലോ—
നീയെൻ ആത്മാവിൻ വെളിച്ചമല്ലോ.

എൻ സന്തത സഹചാരിയാം
ഉപദ്രവ സഹായിയും നീ തന്നെ,
നിന്നെ ഞാൻ എന്തു വിളിക്കും?
എല്ലാമായി തീർന്നവനല്ലേ നീ!

സുഹൃത്തും നീ, ശത്രുവും നീ,
സുഖവും നീ, ശല്യവും നീ,
കാമിനിയും കാരുണ്യവും,
കാമ്യമായ പ്രണയവും നീ.

പ്രഭാതത്തിലും പ്രദോഷത്തിലും
എന്നോടൊപ്പം നീയുണ്ടല്ലോ,
അതുകൊണ്ടു നിന്നെ വിളിക്കുന്ന
ഓമനപ്പേര് ഒന്നു മാത്രമല്ലോ—

മൊബൈൽ ഫോൺ!

ജീ ആർ കവിയൂർ
03 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത