മായാത്ത അടയാളങ്ങൾ

മായാത്ത അടയാളങ്ങൾ
മനുഷ്യരിൽ നിന്നേൽക്കുന്ന ആഘാതങ്ങൾ മാറ്റിനിർത്തിയാൽ,
പൊതുവെ മനസ്സിന്റെ സൂക്ഷിപ്പുകൾ അത്ര ദീർഘകാലം നിലനിൽക്കാറില്ല.

സ്നേഹമായി ലഭിച്ച നിമിഷങ്ങൾ
കാലത്തിന്റെ ഒഴുക്കിൽ മങ്ങിപ്പോകും;
ഒരു പുഞ്ചിരി, ഒരു കരുതൽ,
പിന്നെ പതിയെ എല്ലാം അന്യമായിത്തീരും.

എന്നാൽ ആഴത്തിൽ പതിഞ്ഞൊരു മുറിവിന്
കാലത്തെയും അതിജീവിക്കാനാകും;
വാക്കുകൾ മാഞ്ഞാലും
അതുണ്ടാക്കിയ മുറിവ് ശേഷിച്ചേക്കാം.

അതുകൊണ്ടുതന്നെ
ചില മുഖങ്ങൾ ഹൃദയത്തിൽ നിലനിൽക്കുന്നത്
അവ നൽകിയ സ്നേഹം കൊണ്ടല്ല,
പകരം സമ്മാനിച്ച മുറിവിന്റെ ആഴം കൊണ്ടാണ്.

കാലം പലതും കൊണ്ടുപോകും,
പക്ഷേ ഉള്ളിൽ പതിഞ്ഞ ചില അടയാളങ്ങൾ
കാലത്തിനുപോലും മായ്ച്ചുകളയാനാവില്ല.

ജീ ആർ കവിയൂർ
05-10-2026
(തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത