കല്ലുകളോട് പ്രണയിച്ചു

കല്ലുകളോട് പ്രണയിച്ചു
കല്ലുകളോട് പ്രണയിച്ച
നിഷ്കളങ്ക മനസ്സായിരുന്നു,
തെറ്റു ചെയ്തതും മനുഷ്യരല്ലേ,
കാലം പഠിപ്പിച്ച പാഠമായിരുന്നു.

ഒരു കാലത്ത് കണ്ടാൽ
ജീവനെന്നു തോന്നിയവർ,
ഇന്നു കണ്ടാൽ മിണ്ടുവാൻ പോലും
വാക്കുകൾ തേടുന്നവരായി.

അന്നവർ ചേർത്തുപിടിച്ച കൈകൾ
ഇന്നു വഴിമാറി നടക്കുന്നു,
ഒരേ വഴിയിൽ കണ്ടുമുട്ടിയാലും
അപരിചിതരായി കടന്നുപോകുന്നു.

ഹൃദയം കൊടുത്തിടത്തൊക്കെയും
മുറിവുകൾ മാത്രം ശേഷിച്ചു,
എങ്കിലും സ്നേഹിച്ചതിൽ
മനസ്സിനൊരു കുറ്റവുമില്ലായിരുന്നു.

മാറിയത് മനുഷ്യരോ,
മാറിപ്പോയതോ കാലമോ—
ഉത്തരം തേടി നടന്നപ്പോൾ
നിശ്ശബ്ദത മാത്രമായിരുന്നു കൂട്ടായി.


ജീ ആർ കവിയൂർ 
03 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത