അഹങ്കരിക്കരുത് മനുഷ്യാ

അഹങ്കരിക്കരുത് മനുഷ്യാ
അഹങ്കരിക്കരുത് മനുഷ്യാ,
നിന്നെപ്പോലെ എത്രയോ പേർ,
മണ്ണിനാൽ സൃഷ്ടിക്കപ്പെട്ടവർ
മണ്ണിലേക്കുതന്നെ ലയിച്ചുപോയി...

ഇന്നീ ഭൂമിയിൽ ഉയർന്നുനിൽക്കും
നാളെയൊരു ഓർമ്മയായ് മാറാം,
കൈയിൽ കിട്ടിയതൊന്നും നിത്യമായ്
കൂടെ കൊണ്ടുപോകുവാനാവില്ല...

ധനവും പദവിയും പ്രശസ്തിയുമെല്ലാം
കാലത്തിന്റെ കാറ്റിൽ അലിഞ്ഞുപോകും,
കൂടെ വരുമൊരു നിഴൽപോലും
അവസാനയാത്രയിൽ തനിച്ചാകും...

പിടിച്ചുനിൽക്കാൻ ഭൂമിയുണ്ടെങ്കിലും
പിടിച്ചുനിൽക്കാൻ കാലമില്ല,
വന്ന വഴിയൊക്കെയും മറന്നുപോകും,
പോകും വഴിയൊന്നും തിരിച്ചുവരില്ല...

അതിനാൽ മനുഷ്യാ, അഹങ്കരിക്കാതെ
സ്നേഹത്തിൻ വിത്തുകൾ വിതച്ചിടൂ,
നീ പോയാലും നിൻ നന്മകൾ മാത്രം
ഈ മണ്ണിൽ പൂവായ് വിരിഞ്ഞിടട്ടെ...

മണ്ണിൽ നിന്നുവന്നു മണ്ണിലേക്കുപോകും
മനുഷ്യജന്മത്തിന്റെ സത്യമിതാണ്,
സ്നേഹത്തോടെ ജീവിച്ച നിമിഷങ്ങൾ മാത്രം
കാലം മായ്ക്കാത്ത ഓർമ്മയാകും...

അഹങ്കരിക്കരുത് മനുഷ്യാ,
ജീവിതം വെറും യാത്രയല്ലേ...
നിനക്കു ലഭിച്ച ഈ കൊച്ചുനാളുകൾ
നന്മ ചെയ്തു തീർക്കുവാനുള്ളതല്ലേ...

ജീ ആർ കവിയൂർ 
01 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത