മനുഷ്യന്റെ ഉള്ളിലെ യാത്രികൻ

മനുഷ്യന്റെ ഉള്ളിലെ യാത്രികൻ

ദൂരങ്ങൾ തേടി നടന്ന കാലം
പാദങ്ങളിൽ പൊടിയായി വീണു,
അറിയാത്ത നഗരങ്ങൾ പിന്നിട്ടിട്ടും
അപരിചിതനായി ഞാൻ നിന്നു.

കാണാത്തൊരു വാതിൽ തേടി
ഉള്ളിൽ ആരോ നടന്നു,
നിശ്ശബ്ദതയുടെ ഇടവഴികളിൽ
പഴയ ചോദ്യങ്ങൾ ഉണർന്നു.

കണ്ണാടിയിൽ കണ്ട മുഖത്തിന്
പിന്നിലൊരു മുഖം കൂടി,
ലോകം കേൾക്കാത്ത സ്വരത്തിൽ
അത് എന്നോടു സംസാരിച്ചു.

പുറത്തേക്കുള്ള പാതകൾ തീർന്നപ്പോൾ
അകത്തേക്കൊരു വഴി തെളിഞ്ഞു,
അവിടെ എത്തിനിന്ന നിമിഷം
യാത്രികൻ എന്നിൽ ചിരിച്ചു.

അപ്പോൾ മനസ്സിലായി—
ലോകം ചുറ്റിയ സഞ്ചാരത്തേക്കാൾ
സ്വയം കണ്ടെത്തിയൊരു ചുവടാണ്
മനുഷ്യന്റെ ഏറ്റവും ദൂരം.

രചന: ജീ ആർ കവിയൂർ
30 -09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത