തണൽമരങ്ങൾ
തണൽമരങ്ങൾ
വെള്ളിനരച്ചൊരു മുടിയുമായി,
കണ്ണിലൊതുങ്ങാത്ത സ്നേഹവുമായി,
കൈപിടിച്ചെ നമ്മെ നടത്തിയവർ,
വീട്ടിലെ പുണ്യം നിറഞ്ഞവർ.
ജീവിതപ്പാതയിൽ വിയർപ്പൊഴുക്കി,
നന്മകൾ മാത്രമവർ പകർന്നു നൽകി,
വാർദ്ധക്യത്തിൻ സായാഹ്നവേളയിൽ,
കാത്തിരിപ്പാണിന്നവരുടെ മിഴികളിൽ.
ചെറുപുഞ്ചിരി നൽകാൻ മറക്കരുതേ,
അല്പനേരം കൂടെയിരിക്കണമേ,
ഒരു നല്ല വാക്കിൻ മധുരത്താലേ,
മായ്ക്കാം അവരുടെ സങ്കടങ്ങളെ.
പണ്ടവർ കാട്ടിയ തണലതുപോലെ,
ഇന്നവർക്കൊരു തണലായിടാം,
ഹൃദയത്തോടു ചേർത്തുപിടിക്കാം നാം,
ഈ ദിനം നമ്മൾ ഒന്നായിടാം.
ജീ ആർ കവിയൂർ
01 10 2026
( തിരുവല്ല, കവിയൂർ)
Comments