ഹൃദയത്തിൽ ഇടം

ഹൃദയത്തിൽ ഇടം
ആരാണോ ഹൃദയത്തിൽ ഇടം നൽകുന്നത്,
അറിയാതെ ഉള്ളിൽ വെളിച്ചം നിറയ്ക്കുന്നത്;
കാലത്തിൻ വഴിയിൽ പിരിഞ്ഞുപോയാലും,
മായാത്തൊരു ഓർമ്മയായി തീരുന്നതാരോ.

ഉണങ്ങിയ ഇലകൾ കാറ്റിൽ പറന്നാലും,
വസന്തം വരുമെന്ന പ്രതീക്ഷയുണ്ടാകും;
വിട്ടുപോയ വഴികൾ ശൂന്യമാകുമ്പോഴും,
പുതുവഴി തേടാൻ മനസ്സിനു കഴിയൂ.

ലോകത്തിൻ രീതികൾ അറിയാത്തവരില്ല,
സ്വാർത്ഥത മറയ്ക്കാത്ത മുഖങ്ങളുമില്ല;
എന്നാലും നന്മയുടെ കൈ നീളുമ്പോൾ,
ഇരുളിലും ദൂരെയൊരു ദീപം തെളിയും.

കൈവശമുണ്ടെന്നല്ല നൽകുന്ന മനസ്സ്,
കുറവിലും പങ്കിടുന്നതാണ് മഹത്വം;
ഒരു വാക്കുകൊണ്ടെങ്കിലും ആശ്വാസമേകിയാൽ,
മനുഷ്യൻ നേടിയതതിലേറെ മറ്റെന്ത്?

ജീ ആർ കവിയൂർ 
03 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത