ഈശ്വരൻ കൂടെയുണ്ടല്ലോ

ഈശ്വരൻ കൂടെയുണ്ടല്ലോ
ദുഃഖിക്കരുതേ, മാലോകർ കൂടെയില്ലെന്ന്, സന്തോഷിക്കൂ, ജഗനാഥൻ കൂടെയുണ്ടെന്ന്, തളരരുതേ, തുണയായ് അവനുണ്ടല്ലോ, തനിച്ചല്ല നീ, ഈശ്വരൻ കൂടെയുണ്ടല്ലോ.

കണ്ണുനീരിൽ കനിവായി അവൻ വരും, കാൽവഴിയിൽ വെളിച്ചമായി അവൻ നിൽക്കും, വീണുപോയാൽ കൈകളാൽ താങ്ങിടും, വേദനകളിൽ സാന്ത്വനമായ് മാറിടും.

ആരും കാണാത്ത നിൻ കണ്ണുനീരറിയും, ആരും കേൾക്കാത്ത നിൻ നൊമ്പരമറിയും, മൗനത്തിൽ നീ വിളിക്കാതെ കേൾക്കും, മനസ്സിനുള്ളിൽ മധുരമായി നിറയും.

ലോകം മുഴുവൻ നിന്നെ മറന്നാലും, ലോകനാഥൻ നിന്നെ മറക്കുകയില്ല, കൈകൾ വിട്ടുപോയാലും മനുഷ്യർ, കരം നീട്ടി ഈശ്വരൻ കൂടെയുണ്ടാകും.
 
ജീ ആർ കവിയൂർ 
02 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത