മാറുന്ന മനുഷ്യർ
മാറുന്ന മനുഷ്യർ
പറഞ്ഞുകേട്ടിരുന്നു പലരിൽനിന്നും
സമയവും കാലവും മാറുന്നുണ്ടെന്ന്,
എന്നാൽ ഇപ്പോഴിതാ കാലം പറയുന്നു
മനുഷ്യരും മാറുന്നുണ്ടെന്ന്.
മുഖം നിറയെ പുഞ്ചിരിയുമായി
മനസ്സിൽ കല്ലുമായ് ചിലർ വരുന്നു,
വാക്കുകളിൽ തേൻ പുരട്ടിയവർ
വേദനയുടെ മുള്ളുകൾ തരുന്നു.
ഒരിക്കൽ കൂടെയുണ്ടാകുമെന്നവർ
വഴിയരികിൽ നമ്മെ മറന്നുപോകും,
ആവശ്യം തീർന്ന നിമിഷം മുതൽ
അപരിചിതരായി അകലും.
കൂടെ നടന്ന വഴികളൊക്കെയും
ഓർമ്മകളായി മാത്രം ശേഷിക്കും,
ഒപ്പം നിന്ന കൈകൾ പോലും
ഒടുവിൽ കൈവിട്ടുപോകും.
കാലം പഠിപ്പിച്ച പാഠമിതാണ്
ആരെയും അധികം ആശ്രയിക്കരുത്,
നമ്മുടേതെന്ന് കരുതിയതെല്ലാം
എന്നും നമ്മുടേതായിരിക്കില്ല.
മാറുന്ന ലോകത്തിൻ വഴികളിൽ
മാറാതെ നിൽക്കട്ടെ മനസ്സൊന്ന്,
മറ്റുള്ളവർ മാറിയാലും നമ്മൾ
മനുഷ്യരായി തുടരുക മാത്രം.
ജീ ആർ കവിയൂർ
02 10 2026
( തിരുവല്ല, കവിയൂർ)
Comments