പൂമരച്ചില്ലയ്ക്ക് കീഴെ

പൂമരച്ചില്ലയ്ക്ക് കീഴെ
കാറ്റടിക്കും പൂമരച്ചില്ലയ്ക്ക് കീഴെ
കാത്തിരിക്കും പെണ്ണൊരുത്തിക്ക്
കാവൽ തണൽവിരിച്ചു നിന്നു
പൂമരം മെല്ലെ ചാഞ്ഞുനിന്നു...

മഞ്ഞണിഞ്ഞൊരു പുലർകാലത്തിൽ
മൗനം വന്നു തൊട്ടുണർത്തി,
പൂവിതളിലെ മഞ്ഞുതുള്ളിപോൽ
പുഞ്ചിരിയൊന്നു മാഞ്ഞുപോയി...

കിളിയൊച്ചകൾ അകന്നുപോകും
സന്ധ്യയുടെ നേർത്ത നേരത്ത്,
അറിയാതെ മിഴികൾ തേടിയെത്തും
ആരുടെയോ വരവിനായി...

നിലാവലിഞ്ഞൊരു രാത്രിയിൽ
നിശാഗന്ധി പൂത്തുലഞ്ഞു,
പറയാനുണ്ടായ വാക്കുകളെല്ലാം
കാറ്റിലലിഞ്ഞു പോയി...

ഒരു നാളിൽ ആ വഴിയിലൂടെ
അവൻ കടന്നുപോയ നേരം,
പൂമരച്ചില്ല പൂക്കൾ പൊഴിച്ചു
പഴയൊരു സ്വപ്നം പോലെ...

ജീ ആർ കവിയൂർ 
02 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത