ശവക്കച്ച

ശവക്കച്ച
നഗ്നനായി പിറന്നു ഈ ഭൂവിൽ,
എത്രയോ വഴികൾ താണ്ടിയെത്തി,
ഒടുവിൽ ചുറ്റാൻ വിധിക്കപ്പെട്ടത്
ഒരു ശവക്കച്ച മാത്രമല്ലോ.

വാരിക്കൂട്ടി വച്ചതെല്ലാം
വിട്ടകലേണ്ടി വരുമെന്നറിഞ്ഞിട്ടും,
സ്വന്തമെന്നു കരുതി ജീവിതം
സമ്പാദ്യങ്ങൾക്കായി പാഞ്ഞു.

പേരും പെരുമയും തേടിയോടി,
നാളെയെന്ന മോഹം നെയ്തു,
കാലം കവർന്നെടുത്ത നിമിഷങ്ങൾ
തിരികെ ചോദിക്കാനായില്ല.

കൈയിലൊന്നുമില്ലാതെ വന്നവൻ
കൈവിടാതെ പലതും നേടി,
പോകുന്ന നേരം തിരിച്ചറിയുന്നു—
ഒന്നും കൂടെ വരില്ലെന്ന്.

മണ്ണിൽ നിന്നൊരു യാത്രികൻ,
മണ്ണിലേക്കൊരു മടക്കയാത്ര;
ഇടയിൽ നാം സ്വന്തമെന്ന് കരുതിയത്
ഓർമ്മകളിൽ മാത്രം ശേഷിക്കും.

ജീ ആർ കവിയൂർ 
03 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത