താരാട്ട്
താരാട്ട്
കുഞ്ഞിക്കിളിയുടെ താരാട്ട്
കുഞ്ഞുമനസ്സിൽ പൂമഴയാട്ട്
അമ്മച്ചിറകിൽ ചേർന്നുറങ്ങും
പൊന്നുമോനേ കണ്ണടച്ചാട്ട്
കുഞ്ഞിക്കണ്ണുകൾ ചിമ്മാട്ട്
കുഞ്ഞിച്ചുണ്ടിൽ പുഞ്ചിരിയാട്ട്
അമ്മച്ചിറകിൽ ചൂടേറ്റു
കുഞ്ഞുറങ്ങും മധുരനിദ്ര!
കാറ്റിൻ താളത്തിൽ ആട്ടാട്ട്
മരച്ചില്ലയിൽ മെല്ലെയാട്ട്
തൂവൽക്കുടയിൽ ചൂടേറി
കുഞ്ഞുമനസ്സിൽ കിനാവൂട്ട്!
ചന്ദ്രനമ്മാവൻ വന്നാട്ട്
നക്ഷത്രങ്ങൾ ചിരിച്ചാട്ട്
രാവിൻ മടിയിൽ കിടന്നുറങ്ങൂ
കുഞ്ഞേ നീയെൻ പൊന്നോമനേ!
പുലരിക്കിളികൾ പാടാട്ട്
പൂക്കൾ പതിയെ ചിരിയാട്ട്
അമ്മക്കിളി കൂടിനുള്ളിൽ
കുഞ്ഞിനെ വീണ്ടും ഉണർത്താട്ട്!
രചന: ജീ ആർ കവിയൂർ
29 -09-2026
(തിരുവല്ല, കവിയൂർ)
Comments