തറവാടിലെ ഹൃദയം

തറവാടിലെ ഹൃദയം

മണ്ണിന്റെ മണം മതിലുകളിൽ തങ്ങുന്നു,
കാലം മറന്ന പടികൾ ശബ്ദമില്ലാതെ.
തുറന്ന വാതിലുകൾ പറഞ്ഞ കഥകൾ,
കാറ്റിനൊപ്പം ഇപ്പോഴും സഞ്ചരിക്കുന്നു.

പഴയ ചിരികൾ കോണുകളിൽ ഒളിഞ്ഞിരിക്കുന്നു,
ചൂളയിലെ ചൂട് ഓർമ്മയായി.
നിഴലുകൾ നീളുമ്പോൾ,
വൈകുന്നേരം ശാന്തമായി ഇരിക്കുന്നു.

തലമുറകൾ വിട്ടുപോയിട്ടും,
ബന്ധങ്ങൾ ഇവിടെ മങ്ങുന്നില്ല.
തറവാടിന്റെ ഹൃദയം,
ഇന്നും ശ്വാസം വിട്ടുനൽകുന്നു.

ജീ ആർ കവിയൂർ 
30 01 2026
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “