കാറ്റിന്റെ ഓർമ്മ

കാറ്റിന്റെ ഓർമ്മ

മഞ്ഞിന്റെ മണം, പൂക്കളുടെ സുഗന്ധം,  
പഴയ ഓർമ്മകൾ വീശുന്ന കാറ്റിൽ.  
നേരം കൊണ്ടുപോയ പ്രിയപ്പെട്ടവരുടെ സാന്നിധ്യം,  
മുഴുവൻ ഹൃദയം ദൂരെ തള്ളുന്നു അനിലന്റെ ക്രൂരത.

വലിയ ഇലകൾ തിരിഞ്ഞു വൃത്തം വരയ്ക്കുന്നു,  
മിന്നലിന്റെ വൈദ്യുതി സ്പന്ദനം വീശുന്നു.  
പ്രണയവും പ്രകൃതിയും ചേര്‍ന്ന് മുറുകുന്നു,  
ശബ്ദമില്ലാതെ ഈ കാറ്റ് കഥ പറയുന്നു.

ഒരു നിമിഷം പാഞ്ഞുപോകുന്നു,  
പെട്ടെന്നൊരു ദു:ഖം മൃദുവായി പതിക്കുന്നു.  
കാറ്റിന്റെ ഓർമ്മ മാത്രം ശ്വാസം വിടുന്നു,  
മനസ്സിലെ മുഴുവൻ നിറങ്ങൾ ചലിക്കുന്നു.

ജീ ആർ കവിയൂർ 
02 02 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “