മനസിലെ മലനാട്
മനസിലെ മലനാട്
മലരണികാടും മറഞ്ഞു പോയി
മരതക കാന്തിയുമകന്നു പോയി
മഞ്ഞു പെയ്തു കുളിരു കോരി
മണ്ണിൻ മണമതു മറന്നു പോയി
മലയാളത്തിന്റെ ഗന്ധവും
മയിലിന്റെയും കുയിലിന്റെയും
മഴവിൽ വിരിയും മേടും
മെല്ലെ മനസ്സിൽ പരുതി നോക്കി
മഞ്ചാടിമണികൾ പെറുക്കിയും
മിന്നാമിന്നിക്കു പിന്നാലെയും
മണ്ടി നടന്ന ചിറകുള്ള ബാല്യം
മങ്ങുന്ന ഓർമ്മയിലിന്നും
മൂടൽമേഘങ്ങൾ ചുറ്റിയ വഴികളിൽ
മറുപടികളില്ലാതെ ഹൃദയം വിങ്ങുമ്പോൾ
മമ നാടിന്റെ ചൂടും ചൂരും
മാടിവിളിക്കുന്നിന്നും
മൗനമായി നൊമ്പരം പേറുന്നു……
ജീ ആർ കവിയൂർ
06 02 2026
(കാനഡ, ടൊറൻ്റോ)

Comments