ആതിരേ തിരുവാതിരേ ( ഗാനം)
ആതിരേ തിരുവാതിരേ ( ഗാനം)
ആതിരേ തിരുവാതിരേ
ആടി പാടുവത് ആർക്ക് നീ
ആദിനാഥൻ ആയോ അതോ
അനഘനാം ഈശ്വരൻ ആയോ
ഓം നമഃ ശിവായ പാഹിമാം
ശംഭോ മഹാ ദേവ പാഹിമാം
ആഘോഷമായി വൃതാനുഷ്ടാനവും
ആധരങ്ങളിൽ ആയി നാമസങ്കീർത്തനവും (X2)
ആതിരേ തിരുവാതിരേ
ആടി പാടുവത് ആർക്ക് നീ
ആദിനാഥൻ ആയോ അതോ
അനഘനാം ഈശ്വരൻ ആയോ
ഓർമ്മയോടെ പാടുന്നവർക്കായ്
ആനന്ദ വാഹിനിയായി വരവായി
ആശീർവാദം തരുന്ന ഭഗവാനേ
ആകാശത്ത് ദിവ്യ പ്രകാശം പകർന്നു (X2)
ആതിരേ തിരുവാതിരേ
ആടി പാടുവത് ആർക്ക് നീ
ആദിനാഥൻ ആയോ അതോ
അനഘനാം ഈശ്വരൻ ആയോ
ആരാധനയാൽ തത്ത്വങ്ങൾ അറിഞ്ഞു
ആഹ്ലാദത്തോടെ നൃത്തം ചെയ്യുന്നവരെ
ആശീർവദിക്കുന്നു തിരുകൃപയാൽ
ആരോഗ്യവും സുഖവും പകരുന്നു ഭഗവാൻ (X2)
ആതിരേ തിരുവാതിരേ
ആടി പാടുവത് ആർക്ക് നീ
ആദിനാഥൻ ആയോ അതോ
അനഘനാം ഈശ്വരൻ ആയോ
ജീ ആർ കവിയൂർ
03 02 2026
(കാനഡ ടൊറൻ്റോ)

Comments