കരിയിലകളുടെ സംഗീതം
കരിയിലകളുടെ സംഗീതം
കാറ്റിന്റെ വീശലിൽ കരിയിലകൾ കരയുന്നു,
പച്ച ഇലകൾ അവരെ നോക്കി ചിരിക്കുന്നു.
ഓരോ വീഴ്ചയും പുതിയ പ്രണയം പിറക്കുന്നു,
നിശ്ശബ്ദമായ ഭൂമിയുടെ സ്നേഹഗാനം പാടുന്നു.
മണ്ണിൽ തളർന്ന് തുളസിപ്പൂവ് പോലെ,
ഓരോ ഇലയും ദിവ്യാനുരാഗത്താൽ അലയുന്നു.
മഴയുടെ തുള്ളികൾ സ്പർശിക്കുന്നു,
കാലത്തിന്റെ താളത്തിൽ സംഗീതം ഒഴുകുന്നു.
വീണ ഇലകൾ ഒരുചിത്രശലഭമായി പറക്കുന്നു,
നിശ്ശബ്ദ ഭംഗിയോടെ ചിറകുകളിലേർന്നു.
ഇന്നലെ വീണ ഇലകൾ ഇന്ന് മർമ്മരം നടത്തുന്നു,
നാളെയെല്ലാം വീഴേണ്ടത് പ്രകൃതി നിയമം.
ജീ ആർ കവിയൂർ
02 02 2026
(കാനഡ, ടൊറൻ്റോ)
Comments