പ്രണയത്തിൻ്റെ ഓർമ്മകൾ
പ്രണയത്തിൻ്റെ ഓർമ്മകൾ
ആ ആ ആ ആ
ആ ആ ആ ആഹ
അകന്നു നീ പോയെങ്കിലും
എൻ്റെ ഹൃദയത്തിൽ
നിറഞ്ഞു നിൽക്കും
ഇന്നും ഒരു നിറ സാന്നിധ്യമായ്
അകന്നു നീ പോയെങ്കിലും
എൻ്റെ ഹൃദയത്തിലിന്നും നിറഞ്ഞു നിൽക്കും
ഋതുക്കൾ മാറുന്നു
വസന്ത ശിശിരങ്ങൾ
നിറം മാറി വരുന്നതു
സുഖമുളള അനുഭവമായി
കാറ്റിലെ സുഗന്ധവും
മഴവീഴ്ചയുടെ ശബ്ദവും
എല്ലാം നിന്നെ ഓർമ്മിപ്പിക്കുന്നു
എൻ്റെ ഹൃദയത്തിലെ തേജസ്സായി
അകന്നു നീ പോയെങ്കിലും
എൻ്റെ ഹൃദയത്തിലിന്നും നിറഞ്ഞു നിൽക്കും
അണയാറായ ദീപമെങ്കിലും
ആളി കത്തും പ്രഭയിലും
നിൻ മുഖമല്ല,
മനസ്സിന്റെ തിളക്കം ഞാനറിയുന്നു
വെള്ളിനൂൽ പാകിയ
മുടിയടയാളമെങ്കിലും
മനസ്സിൽ അത്
അറിഞ്ഞില്ലെന്ന് അറിയുക
അകന്നു നീ പോയെങ്കിലും
എൻ്റെ ഹൃദയത്തിലിന്നും നിറഞ്ഞു നിൽക്കും
നക്ഷത്രങ്ങൾ പോലെ
നീ എന്റെ ജീവിതത്തിൽ
പ്രകാശമാകുന്നു
എന്നിൽ ഒരിക്കലും മായാതെ
വിരൽ തുമ്പിൽ അക്ഷര മലരുകൾ വിരിയുന്നു
ഈ ഹൃദയത്തിന്റെ തുടിപ്പുകൾ
നീ തന്നെയായിരുന്നു
സ്നേഹത്തിന്റെ ഓർമ്മയായി
ജീവിതം മുഴുവനും പടർന്നുകൊണ്ടേയിരുന്നു
അകന്നു നീ പോയെങ്കിലും
എൻ്റെ ഹൃദയത്തിലിന്നും നിറഞ്ഞു നിൽക്കും
ജീ ആർ കവിയൂർ
02 02 2026
(കാനഡ, ടൊറൻ്റോ)

Comments