വസന്തം വന്നല്ലോ ( പ്രണയ ഗാനം)
വസന്തം വന്നല്ലോ ( പ്രണയ ഗാനം)
മാനം തെളിഞ്ഞല്ലോ
മഞ്ഞു മാഞ്ഞല്ലോ
മഞ്ഞ വെയിൽ വന്നല്ലോ
മനം തെളിഞ്ഞല്ലോ
മുരളി സ്വരം പാടുന്നു
മധുരം വിതറി നീ നടന്നു
മുത്തു ചിരി വിസ്മയം പകർന്നു
മനസ്സിൽ സന്ധ്യ രാഗം ഉണർന്നു
മാനം തെളിഞ്ഞല്ലോ
മഞ്ഞു മാഞ്ഞല്ലോ
മഞ്ഞ വെയിൽ വന്നല്ലോ
മനം തെളിഞ്ഞല്ലോ
മേഘങ്ങൾ മലയെ മുട്ടി കടന്നു
മോഹം നിറഞ്ഞു കണ്ണുകളിൽ
മലർ ചുംബനം ചുറ്റി മൂളി വണ്ടും
മണം പകരുന്നു കാറ്റും വീശിയകന്നു
മാനം തെളിഞ്ഞല്ലോ
മഞ്ഞു മാഞ്ഞല്ലോ
മഞ്ഞ വെയിൽ വന്നല്ലോ
മനം തെളിഞ്ഞല്ലോ
മദന ചന്ദ്രിക പെയ്യും രാവിൽ
മനസ്സിന്റെ താളം കൊട്ടിയാടി
മയിലാടും കുന്നുകൾ കനവ് കണ്ട്
മൗനാനുരാഗം ചുണ്ടിൽ വിടർന്നു
മാനം തെളിഞ്ഞല്ലോ
മഞ്ഞു മാഞ്ഞല്ലോ
മഞ്ഞ വെയിൽ വന്നല്ലോ
മനം തെളിഞ്ഞല്ലോ
ജീ. ആർ. കവിയൂർ
03-02-2026
(കാനഡ, ടൊറന്റോ)

Comments