മൗനനൊമ്പരം: ഹൃദയത്തിലെ അക്ഷരമലർ( പ്രണയ ഗാനം)

 മൗനനൊമ്പരം: ഹൃദയത്തിലെ അക്ഷരമലർ( പ്രണയ ഗാനം)


ല ലാ ല ല ആ
ല ലാ ല ല ആ

നീ മൗനമായി മറഞ്ഞിരുന്നാലും
എൻ മനസ്സിന്റെ ഉള്ളിലായി
മന്ദസ്മിതമായി അക്ഷര
മലരായി വിരിയുന്നു

നീ മൗനമായി മറഞ്ഞിരുന്നാലും
എൻ മനസ്സിൻ ഉള്ളിലായി തെളിയുന്നു

നിഴലുകൾ കടന്നെത്തും സന്ധ്യയിൽ
ഹൃദയപാതയിൽ തെളിഞ്ഞ നാളം
സ്പർശനാനുഭവം പകർന്ന ചൂടിൽ
നിമിഷങ്ങൾ സ്വപ്നമായി പെയ്യുന്നു

നീ മൗനമായി മറഞ്ഞിരുന്നാലും
എൻ മനസ്സിൻ ഉള്ളിലായി തെളിയുന്നു

കാറ്റുപോലും നാമം ചൊല്ലാതെ
കണ്ണുനീർ മധുരമായി വീശുന്നു
നക്ഷത്രങ്ങൾ വീഥികൾ വരച്ചു
പ്രതീക്ഷ ചിറകിലേറി വരുന്നു

നീ മൗനമായി മറഞ്ഞിരുന്നാലും
എൻ മനസ്സിൻ ഉള്ളിലായി തെളിയുന്നു

പുലരിവെളിച്ചം നെഞ്ചോട് ചേർന്നു
ദൂരം മൃദുലമായി ഉരുകി ഒഴുകി
സ്നേഹസംഗീതം വിരൽതുമ്പിൽ
ജീവിതം കവിതയായി പാടുന്നു

നീ മൗനമായി മറഞ്ഞിരുന്നാലും
എൻ മനസ്സിൻ ഉള്ളിലായി തെളിയുന്നു

ജീ ആർ കവിയൂർ 
04 02 2026
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “