നക്ഷത്രവേനൽ
നക്ഷത്രവേനൽ
മഞ്ഞ വെയിലിന്റെ പിടിയിൽ നിന്നും രാത്രിയുടെ മൃദുവായശീതളതയിൽ,
ആകാശം സ്പഷ്ടമായി തെളിയുന്നു.
നക്ഷത്രങ്ങൾ ഒളിച്ചുകളിക്കുന്നു,
പ്രണയത്താൽ ചുംബിച്ചു പൊരുന്ന പോലെ.
ചിത്രങ്ങൾ കണ്ണുകളിൽ തിളങ്ങുന്നു,
ഒരു നിമിഷം ഒരുപാട് കഥ പറയുന്നു.
താരകങ്ങൾ തമ്മിൽ ചേർന്ന് നൃത്തം ചെയ്യുന്നു,
സ്നേഹത്തിന്റെ ശബ്ദമില്ലാതെ.
ഏകാന്തമായ ഒരു യാത്രയായി,
തെറ്റിപിരിഞ്ഞ അനുരാഗം വീഴുന്ന കാഴ്ച.
ആകാശത്തിന്റെ കനിവിൽ മറഞ്ഞു
നക്ഷത്രവേനൽ.
ജീ ആർ കവിയൂർ
03 02 2026
(കാനഡ, ടൊറൻ്റോ)
Comments