കവിതയുടെ നോവുമായ് കവിമനം

 കവിതയുടെ നോവുമായ് കവിമനം 




വനവും ഉപവനങ്ങളും താണ്ടി 
വ്യാപൃതനായി ചുറ്റി തിരികെ
വന്നിട്ടും മനസ്സിലെ മൊട്ടുകൾ
വിരിഞ്ഞില്ല ഇതു വരേക്കും

വിശ്വം മുഴുവൻ പ്രവഹിക്കുന്ന 
വേറിട്ടൊരു ഗന്ധം ഇന്നു
വരേക്കും കണ്ടെത്താനായില്ല
വെറുതെ ഇപ്പോഴും മനസ്സങ്ങ്

വിശ്വാസമില്ലാതെ അലയുന്നു മനം
വിസർഗ്ഗത്തിൻ ഗന്ധമാണ് സ്വയം
വേറിട്ടറിയാതെ കസ്തൂരി മാനേ പോലെ
വൃഥാ അലയുന്നുവല്ലോ കഷ്ടം

വഴിമാറി നടന്നു പോകിലും 
വിത്യാസമില്ലാതെ പ്രണയത്തെ
വേർതിരിച്ച് പ്രതികരിക്കാതെ
വീഥിവിട്ടു നടക്കുന്നു ഏകാന്തതയെ അറിയാതെ.

വേദന പേറിയ മനവും തനവും
വ്യാഴവട്ടങ്ങളായി പാഥേയം തിരക്കുന്നു 
വല്ലതും അറിയുന്നുണ്ടോ ദുഃഖമാരുമേ 
വരികൾ വിതറി വരിയാഴം തേടും 

വെളുക്കെ ചിരിച്ചു കാത്ത് സൂക്ഷിച്ച 
വൈകാരിക ഭാവങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു
വിദൂരം താണ്ടിയ ഉൾക്കാഴ്ചകൾ 
വാക്കുകളിൽ മുന്നറിയിപ്പുമായി കവിമനം 

ജീ ആർ കവിയൂർ 
03 02 2026
(കാനഡ , ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “