മഞ്ഞിൻ മൗനം

മഞ്ഞിൻ മൗനം

കാറ്റ് കടന്നുപോകുന്ന വഴിയിൽ,  
ഇലകൾ സുഗന്ധമൊഴിച്ചു നിൽക്കുന്നു.  
നിറങ്ങൾ ചുറ്റും ഉണരുന്നു,  
നിശ്ശബ്ദതയിൽ സ്വരം മറഞ്ഞു പോയി.

ചുവടുകൾ കാണാതെ തന്നെ,  
ദിശ മാറുന്നൊരു അനുഭൂതി.  
പുലരിയുടെ മണവും മഞ്ഞിന്റെ ശീതവും,  
ഒരിടയിൽ ചേര്‍ന്നു കാറ്റിൽ തെറിക്കുന്നു.

ഓരോ ശ്വാസവും പുതിയ ചിത്രം വരക്കുന്നു,  
കണ്ണിൽ നോക്കാതെ ഹൃദയം കാണുന്നു.  
കാറ്റിന്റെ പാതയിൽ ഓരോ നിറവും,  
മനസ്സ് സ്വയം മുന്നേറുന്നു, മൃദുവായി.

ജീ ആർ കവിയൂർ 
30 01 2026
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “