നിഴലിന്റെ സ്പർശം

നിഴലിന്റെ സ്പർശം

വൈകുന്നേരത്തിന്റെ വീഥികളിൽ ഒരു നിശ്വാസം,
മറഞ്ഞ വെളിച്ചം വഴിയരികിൽ തങ്ങിനിൽക്കുന്നു.
കണ്ണുകൾ കാണാത്തൊരു സാന്നിധ്യം,
ഹൃദയം മാത്രം തിരിച്ചറിയുന്നു.

കാറ്റ് ചുമക്കുന്ന നിശ്ശബ്ദത,
ചുവടുകളിൽ പതിഞ്ഞ് നിൽക്കുന്നു.
അകലെ ഒരു ഓർമ്മ ചലിക്കുന്നു,
മൗനമായി മനസ്സിലേക്കു.

പഴയൊരു നിമിഷം മടങ്ങിവരുന്നു,
നേരം മാറിയിട്ടും മണം ശേഷിക്കുന്നു.
ഇരുണ്ടതിൽ ഭയമില്ലാതെ,
സ്പർശം മാത്രം വഴികാട്ടിയാകുന്നു..

ജീ ആർ കവിയൂർ 
29 01 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “