ആത്മാ സ്പർശം (കവിത)
ആത്മാ സ്പർശം (കവിത)
എന്നിലെ എന്നെ ഞാനാക്കിയ
അഹം ബോധത്തിനെ നീ എന്ന്
വിളിക്കാൻ ആവുമോ അറിയില്ല
ഞാനെന്ന സംജ്ഞയെ ഇനി എന്താ
വിളിക്കേണ്ടത് ഒന്നുമേ അറിയുന്നില്ല
ഇന്നലെകളിൽ കണ്ടതൊക്കെ വെറും
പെയ്ത്തുമാറാത്ത പെയ്ക്കിനാക്കളോ
മനസ്സാം മാനത്തെ കണ്ണുനീർ മുകിലോ
മായാതെ മറയാതെ മിഴികളിൽ ഒഴുകി
സിരകളിൽ പടർന്നൊരു അഗ്നിയോ
അണുവിൽ നിന്നു അണുവായി മാറുന്ന
ശിവശക്തി യോഗത്തിൽ പിറന്നൊരു
പ്രതിഭാസമോ അതോ പ്രഹേളികയോ
അതിരുകൾ അപ്പുറം ഉള്ളയൊരു
ഞാനറിയാതെ എന്നിൽ ഉണരുന്നുവോ
ഉത്തരം തേടേണ്ടതില്ലെന്ന ഉൾത്തുടിപ്പ്,
ഈ ചോദ്യം തന്നെ ജീവിച്ചിരിക്കട്ടെ;
ഞാനെന്ന് വിളിച്ചൊതുക്കിയ എല്ലാം
കാലത്തിന്റെ മൗനത്തിൽ അലിഞ്ഞ്
അർത്ഥമാകാതെ ലയിക്കുന്നവരെ.
ജീ ആർ കവിയൂർ
01 02 2026
(കാനഡ, ടൊറൻ്റോ)

Comments